തലയോട്ടിയില്‍ തറച്ച കത്തിയുമായി യുവാവ് ബൈക്കോടിച്ചത് അര മണിക്കൂര്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ!! - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 22, 2018

തലയോട്ടിയില്‍ തറച്ച കത്തിയുമായി യുവാവ് ബൈക്കോടിച്ചത് അര മണിക്കൂര്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ!!

https://www.hubstore.in/

തലയോട്ടിയില്‍ തറച്ചു കയറിയ കത്തിയുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. ചൈനയിലെ ഗുവാന്‍സോവു എന്ന പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

skull

ഘിന്‍ എന്ന യുവാവാണ് കത്തി തലയില്‍ കയറി ദുരിത യാത്ര നടത്തിയത്. ഗുവാന്‍സോഹുവില്‍ മോട്ടോര്‍സൈക്കില്‍ ടാക്‌സി സര്‍വീസ് നടത്തുകയാണ് ഇയാള്‍. ഒരു യാത്രക്കാരനുമായുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. എട്ടു ഇഞ്ച് നീളമുള്ള കത്തിയാണ് ഇയാളുടെ തലയിലേക്ക് കുത്തിയിറക്കിയത്.

skull

സമീപത്ത് മറ്റാരും ഇല്ലാത്തതിനാല്‍ സഹായം തേടി ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് ബൈക്ക് ഓടിക്കുകയായിരുന്നു. തലയില്‍ കയറിയ കത്തിയുമായി 20 മിനിട്ടോളം സമയമെടുത്താണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

According to doctors, the blade had narrowly missed the main blood vessels in Mr Qin's brain

പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ വിവരമറിയിക്കുകയും, ഘിന്നിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കത്തി തലയോട്ടിയിലേക്ക് കയറിയെങ്കിലും രക്തക്കുഴലുകള്‍ക്ക് യാതൊരു പ്രശ്‌നവും സംഭവിച്ചിരുന്നില്ല. അതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാള്‍ സുഖം പ്രാപിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

വീഡിയോ :

No comments:

Post a Comment

Pages