ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ചുവക്കുന്നതിന്റ സൂചനയോ.? ഉപതിരെഞ്ഞെടുപ്പുകളിലെ എല്‍ഡിഎഫിന്റെ മിന്നും വിജയവും; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലെ എസ്എഫ്ഐയുടെ വിജയവും..? നെഞ്ചിടിപ്പോടെ കോൺഗ്രസും ബിജെപിയും - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 13, 2018

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ചുവക്കുന്നതിന്റ സൂചനയോ.? ഉപതിരെഞ്ഞെടുപ്പുകളിലെ എല്‍ഡിഎഫിന്റെ മിന്നും വിജയവും; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലെ എസ്എഫ്ഐയുടെ വിജയവും..? നെഞ്ചിടിപ്പോടെ കോൺഗ്രസും ബിജെപിയും

https://www.hubstore.in/


തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം കത്തി നില്‍ക്കുന്ന സമയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ വിജയം നേടാനായത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ സൂചനയാണ്.

ശബരിമല ക്ഷേത്ര വിധിക്കെതിരേയും കുപ്രചരണങ്ങൾ തുടരുമ്പോൾ എല്‍.ഡി.എഫിന് ഒരു പോറല്‍ പോലുമേറ്റിട്ടില്ലെന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍.ഡി.എഫ് നേടിയത്.

10 ജില്ലകളിലായി 20 വാര്‍ഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇരുപതില്‍ 13 ഉം എല്‍ഡിഎഫിനാണ് ലഭിച്ചത്. ഭൂരിഭാഗം സീറ്റും വലിയ ഭൂരിപക്ഷത്തോടെയാണ് എല്‍.ഡി.എഫ് സ്വന്തമാക്കിയത്. മികച്ച ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കാഴ്ചവെക്കുന്നതെന്ന തിരിച്ചറിവില്‍ നിന്ന് തന്നെയാണ് എല്‍.ഡി.എഫ് കൂടുതല്‍ വോട്ടും സീറ്റും നേടുന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച വിധിന്യായത്തിന്റെ മറപിടിച്ച് കേരള സര്‍ക്കാറിനെ വിശ്വാസികളെ ഇറക്കിവിട്ട് ആക്രമിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും എല്ലാ ശ്രമവും നടത്തുമ്പോഴാണ് സിപിഎമ്മിന്റെ എതിരാളികളെ പോലും ഞെട്ടിക്കുന്ന വിജയം

കൂടാതെ ശബരിമല സമരം കത്തി നിൽക്കുന്ന സമയത്ത് നടന്ന കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 64ൽ 62 കോളേജിലും എസ‌്എഫ‌്ഐ ആണ് വിജയിച്ചത് ഇന്നലെ നടന്ന പോളിടെക്നിക്കുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് ചരിത്ര വിജയമാണ് നേടിയത് 53 ല്‍ 51 സീറ്റാണ് നേടിയത്. വരുന്ന തെരഞ്ഞെടുപ്പിൽ കേരളം ചുമക്കുന്നതിന്റെ സൂചന തന്നെയാണ് എതിരാളികളെ പോലും ഞെട്ടിക്കുന്ന ഈ വിജയം.
ഇരുപതിൽ പതിനെട്ട് ലക്ഷ്യമിട്ട് ഇടതു മുന്നണി പ്രവർത്തനങ്ങൾ നടത്തുന്നതും. 20ൽ 18 സീറ്റ് ലക്ഷ്യം വെച്ചാണ് സിപിഎം കേരളത്തിൽ അങ്ങോളമിങ്ങോളം
പ്രവർത്തനം നടത്തുന്നതും.

സിപിഎമ്മിന്റെ ഉപതിരഞ്ഞെടുപ്പിലെ വിജയവും. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലെ എസ്എഫ്ഐയുടെ വിജയവും ബിജെപിയും കോൺഗ്രസും ആശങ്കയോടെയാണ് നോക്കിക്കാണുന്നത് പഞ്ചായത്തുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 6 സീറ്റുകളും കോൺഗ്രസിൽ നിന്ന് ഇടത് പക്ഷം പിടിച്ചെടുത്തു. ഇത് കോൺഗ്രസ് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

കൂടാതെ അഴിമതിരഹിതമായ ഭരണം എന്ന് മാർക്കുവീണ ഇടതുപക്ഷത്തെ നയിക്കുന്നത് കാർക്കശ്യക്കാരനായ പിണറായി വിജയൻ എന്നതും കേരളം ഇടതുകോട്ടയായി ചുവപ്പിക്കാൻ കഴിയും എന്നാണ് സിപിഐഎം വിലയിരുത്തൽ. കൂടാതെ സർക്കാരിന്റെ വികസനപ്രവർത്തനങ്ങളിൽ അടക്കം കേരളത്തിലെ പകുതിയിൽ അധികം ജനങ്ങളും
തൃപ്തിയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ ക്ഷേമപെൻഷനുകൾ അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ അധികാരത്തിലേറിയത് മുതൽ കിറുകൃത്യമായി വീടുകളിൽ എത്തിക്കുകയും കേരളത്തിൽ ആഞ്ഞുവീശിയ പ്രളയത്തിന്റെ സമയത്ത് പോലും മുടങ്ങാതെ ക്ഷേമപെൻഷനുകൾ എത്തിക്കുന്നതിൽ പിണറായി കാണിച്ച കർക്കശ നിലപാട് കേരളത്തിലെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ചിരിക്കുകയാണ്.

കൂടാതെ പിണറായി അധികാരത്തിലേറിയതിൽ പിന്നെ അഴിമതി അടക്കമുള്ള കാര്യങ്ങൾ തീരെ കുറഞ്ഞതായാണ് വിവിധ ഏജൻസികളുടെ പഠനറിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. കൂടാതെ സർക്കാരിൽ സാധാരണക്കാർക്കുള്ള വിശ്വാസം കൂടുകയും ചെയ്തിട്ടുണ്ട്. പിണറായി വിജയന് അധികാരത്തിലേറിയതോടെ പഞ്ചിംഗ് സിസ്റ്റം അടക്കം സർക്കാർ ഓഫീസുകളിൽ സ്ഥാപിച്ചതോടെയാണ് കൃത്യസമയത്ത് ജോലിക്കാർ എത്തിത്തുടങ്ങിയത്. പണ്ട് കാലങ്ങളിൽ തോന്നുമ്പോൾ ഉദ്ധ്യോഗസ്ഥർ വരുന്ന രീതിയൊക്കെ അടിമുടി മാറി. കൂടാതെ എല്ലാ മേഖലകളിലും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി എന്നും എടുത്തു പറയേണ്ട കാര്യമാണ് പഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും സർട്ടിഫിക്കറ്റുകൾക്കായി ആഴ്ചകളോളം കാവൽനിൽക്കുന്ന രീതി തന്നെ ഇല്ലാതായി.

The post ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ചുവക്കുന്നതിന്റ സൂചനയോ.? ഉപതിരെഞ്ഞെടുപ്പുകളിലെ എല്‍ഡിഎഫിന്റെ മിന്നും വിജയവും; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലെ എസ്എഫ്ഐയുടെ വിജയവും..? നെഞ്ചിടിപ്പോടെ കോൺഗ്രസും ബിജെപിയും appeared first on News truth.


No comments:

Post a Comment

Pages