മകളെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ച് പീഡിപ്പിച്ചു; അച്ഛന്റെ ക്രൂരതയറിഞ്ഞിട്ടും സംരക്ഷിച്ച് അമ്മ….!! - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, October 13, 2018

മകളെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ച് പീഡിപ്പിച്ചു; അച്ഛന്റെ ക്രൂരതയറിഞ്ഞിട്ടും സംരക്ഷിച്ച് അമ്മ….!!

https://www.hubstore.in/

മകളെ അച്ഛന്‍ ക്രൂരമായി പീഡിപ്പിച്ചു. പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞിട്ടും അച്ഛനെ സംരക്ഷിക്കാനായി പുറത്ത് പറയാതെ അമ്മ. പന്ത്രണ്ടു വയസുള്ള മകളുടെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷമായി ഒളിവിലായിരുന്ന അണ്ടത്തോട് സ്വദേശി ഷാജഹാനാണ് പിടിയിലായത്.

2015 മുതല്‍ 2016 വരെ ഷാജഹാന്‍ മകളെ പീഡനത്തിരയാക്കി. നാട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ ആദ്യം വിവരമറിയിക്കുകയും പോലീസ് 2016ല്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷം ഷാജഹാന്‍ ഒളിവില്‍ പോകുകയായിരുന്നു. കോയമ്പത്തൂരിലും സേലത്തും തിരുപ്പൂരിലും ഒളിവില്‍ കഴിഞ്ഞു. ലൈംഗികമായി അച്ഛന്‍ പീഢിപ്പിക്കുന്ന വിവരം കുട്ടി ആദ്യം പറഞ്ഞത് അമ്മയോടായിരുന്നു. എന്നാല്‍, അമ്മയാകട്ടെ ഇക്കാര്യം മറച്ചുവച്ചു.

അച്ഛനെ സംരക്ഷിക്കാനായിരുന്നു ഇത്. അമ്മയേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവിനും മദ്യത്തിനും അടിമയാണ് പ്രതിയായ ഷാജഹാനെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പൊലീസ് ഇടപ്പെട്ട് പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

The post മകളെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ച് പീഡിപ്പിച്ചു; അച്ഛന്റെ ക്രൂരതയറിഞ്ഞിട്ടും സംരക്ഷിച്ച് അമ്മ….!! appeared first on FUTURELINE.

No comments:

Post a Comment

Pages