മഞ്ഞുരുകിയില്ല; ‘രണ്ടാമൂഴം’ തിരക്കഥ തിരിച്ചു വേണം !! എം.ടി ഉറച്ചു തന്നെ…. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

മഞ്ഞുരുകിയില്ല; ‘രണ്ടാമൂഴം’ തിരക്കഥ തിരിച്ചു വേണം !! എം.ടി ഉറച്ചു തന്നെ….

മഞ്ഞുരുകിയില്ല; ‘രണ്ടാമൂഴം’ തിരക്കഥ തിരിച്ചു വേണം !! എം.ടി ഉറച്ചു തന്നെ….

സംവിധായകന്‍ ശ്രീകുമാര്‍ മേനോൻ മോഹൻലാലിനെ നായകനാക്കി ഒരുക്കാനിരുന്ന ‘രണ്ടാമൂഴം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനത്തില്‍ ഉറച്ച് എം.ടി വാസുദേവന്‍ നായര്‍. മഹാഭാരതത്തിലെ ഭീമ സേനനെ കേന്ദ്ര കഥാപാത്രമാക്കി എം.ടി തന്നെ രചിച്ചിട്ടുള്ള ‘രണ്ടാമൂഴം’ എന്ന നോവലിന്റെയും തിരക്കഥയുടേയും സിനിമാ പകര്‍പ്പവകാശം പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് നല്‍കിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതില്‍ അകാരണമായ താമസം നേരിടുന്നതിനെച്ചൊല്ലി എം ടി ആ കരാറില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ശ്രീകുമാര്‍ മേനോന്‍ എം ടിമായി ഇന്നാലെ കൂടിക്കാഴ്ച നടത്തി. കോഴിക്കോടുള്ള എം ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട ശ്രീകുമാര്‍ ഏതാണ്ട് ഇരുപതു മിനിറ്റോളം സംസാരിച്ചു അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എം ടി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു എന്ന് മലയാള മനോരമ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഈ സിനിമ എം.ടിയുടെ സ്വപ്നമാണ്. മൂന്നു വർഷത്തിനകം സിനിമ പൂർത്തിയാക്കാം എന്നും പറഞ്ഞു എം.ടിയുടെ കയ്യിൽ നിന്നും തിരക്കഥ വാങ്ങിയ ശ്രീകുമാർ നിമ്നോൻ നാലു വർഷമായിട്ടും സിനിമയോട് പ്രാരംഭ ജോലികൾ പോലും ആരംഭിക്കാത്തതാണ് എം.ടി വാസുദേവൻ നായരെ ചൊടിപ്പിച്ചത്. മറ്റേതെങ്കിലും സംവിധായകനെ വെച്ച് ഈ സിനിമ ഒരുങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

MT Vasudevan Nair takes a strong stand

The post മഞ്ഞുരുകിയില്ല; ‘രണ്ടാമൂഴം’ തിരക്കഥ തിരിച്ചു വേണം !! എം.ടി ഉറച്ചു തന്നെ…. appeared first on metromatinee.com Lifestyle Entertainment & Sports .



https://www.hubstore.in/

No comments:

Post a Comment

Pages