ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് കെ സുരേന്ദ്രൻ ടാഗ് ചെയ്തത്; രഹന ഫാത്തിമയ്ക്ക്; രഹ്നാ ഫാത്തിമ ശബരിമലയിൽ എത്തിയത് സുരേന്ദ്രനുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയ ശേഷമെന്ന് രശ്മി നായർ; രഹനയെ മലകയറാൻ പറഞ്ഞു വിട്ടത് സംഘപരിവർ എന്ന ആരോപണവുമായി സോഷ്യൽ മീഡിയ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, October 19, 2018

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് കെ സുരേന്ദ്രൻ ടാഗ് ചെയ്തത്; രഹന ഫാത്തിമയ്ക്ക്; രഹ്നാ ഫാത്തിമ ശബരിമലയിൽ എത്തിയത് സുരേന്ദ്രനുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയ ശേഷമെന്ന് രശ്മി നായർ; രഹനയെ മലകയറാൻ പറഞ്ഞു വിട്ടത് സംഘപരിവർ എന്ന ആരോപണവുമായി സോഷ്യൽ മീഡിയ

https://www.hubstore.in/


തിരുവനന്തപുരം: കീഴാറ്റൂർ സമരനായിക രഹന ഫാത്തിമയുമായുള്ള കെ സുരേന്ദ്രന്റെ അടുത്ത ബന്ധം തുറന്നു കാട്ടി സോഷ്യൽ മീഡിയ. രഹനയെ ടാഗ് ചെയ്ത സുരേന്ദ്രന്റെ പഴയ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വെെറൽ. ആർത്തവം ഒരു പ്രകൃതി നിയമമാണെന്നും അതു നടക്കുന്നതു കൊണ്ട് മാത്രമാണ് ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നതെന്നുമുള്ള വിവാദമായ ഫേസ്ബുക്ക് പോസ്റ്റാണ് കെ സുരേന്ദ്രൻ രഹനക്ക് ടാഗ് ചെയ്തിരിക്കുന്നത്. രഹാന ഫാത്തിമ കീഴാറ്റൂർ സമരത്തിന് ബിജെപിയുടെ കൂടെ മുൻപന്തിയിലുണ്ടായിരുന്ന ആളാണ്. ഇടതുപക്ഷ സർക്കാരിനെതിരെ ഇവർ ബിജെപിക്കായി കീഴാറ്റൂരിൽ പ്രസംഗമടക്കം നടത്തി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

രഹന ഫാത്തിമ കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം തനിക്ക് നേരിട്ടറിയാമെന്ന് രശ്മി നായർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. കേരളത്തിലെ പ്രോഗ്രസീവ് സ്പെയിസുകൾക്കുള്ളിൽ കയറി അതിനെ അശ്ലീല വൽക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷൻ പലതവണ ഇവർ ഭംഗിയായി നിർവഹിക്കുകയും ചെയ്തെന്നും. ശബരിമല വിഷയത്തിൽ ഒരു വർഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതൽ മലകയറ്റം വരെയുള്ള സംഭവങ്ങൾ എന്നും രശ്മി നായർ പറഞ്ഞതോടെ രഹനയെ മലകയറാൻ പറഞ്ഞു വിട്ടത് സംഘപരിവാർ ആയെന്ന ആരോപണവുമായി സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്

ഇന്ന് രാവിലെയാണ് രഹനഭാത്തിമ ശബരിമലയിൽ എത്തിയത്. മുൻപ് കറുപ്പു മുണ്ട് ധരിച്ച് ഇരുമുടിക്കെട്ടും പിടിച്ച് ശബരിമല കയറും എന്ന് ഇവർ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തിരുന്നു. അന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ ആളാണ് രഹന ഫാത്തിമ. കറുപ്പും മാലയും ധരിച്ച് രഹന ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

മലകയറിയത് രഹന ഫാത്തിമയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും രഹന ഫാത്തിമയ്‌ക്കെതിരേ പ്രതിഷേധം ശക്തമാവുകയാണ്.
പ്രതിഷേധത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിലെ ഇവരുടെ വീടിന് നേരെ ആക്രമമുണ്ടായി. വീട് തല്ലിത്തകര്‍ക്കുകയും സാധനങ്ങള്‍ പുറത്തേക്ക് എറിയുകയും ചെയ്തു. ഇന്നലെയാണ് വിശ്വാസിയാണെന്ന് പറഞ്ഞ് രഹന ഫാത്തിമ പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്നാണ് പൊലീസ് സംരക്ഷണത്തില്‍ ഇവര്‍ മല ചവിട്ടിയത്. ഇവരുടെ സുരക്ഷമാനിച്ച് പേരുപോലും ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരുന്നില്ല.

ഇരുമുടികെട്ടുമായി മലകയറുന്നത് രഹന ഫാത്തിമയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് പിന്‍വാങ്ങാന്‍ മന്ത്രി ആവശ്യപ്പെട്ടത്. ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണരുതെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നത്. ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികളെ സംരക്ഷിക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് കെ സുരേന്ദ്രൻ ടാഗ് ചെയ്തത്; രഹന ഫാത്തിമയ്ക്ക്; രഹ്നാ ഫാത്തിമ ശബരിമലയിൽ എത്തിയത് സുരേന്ദ്രനുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയ ശേഷമെന്ന് രശ്മി നായർ; രഹനയെ മലകയറാൻ പറഞ്ഞു വിട്ടത് സംഘപരിവർ എന്ന ആരോപണവുമായി സോഷ്യൽ മീഡിയ appeared first on News truth.


No comments:

Post a Comment

Pages