തിരുവനന്തപുരം; രെഹ്ന ഫാത്തിമ എന്ന മുസ്ലിം സ്ത്രീയെ ശബരിമലയിൽ എത്തിച്ചു കേരളത്തിൽ മുസ്ലിങ്ങൾക്ക് എതിരെ ആക്രമണം അഴിച്ചുവിട്ട് വലിയ വർഗീയ കലാപം നടത്താനുള്ള സംഘി ഗൂഢാലോചന പൊളിച്ചടുക്കിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം.
ഇന്നലെ നിലയ്ക്കലിൽ വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ സംഘപരിവാർ രെഹ്ന ഫാത്തിമ എത്തിയത് കണ്ട ഭാവം നടിച്ചില്ല ഇവർ ശബരിമലയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് വഴി കലാപം തന്നെ നടത്താനാണ് സംഘപരിവർ പദ്ധതിയിട്ടത്. ഇത് അറിഞ്ഞ കടകംപള്ളി സുരേന്ദ്രൻ ഉടൻ സംഭവത്തിൽ ഇടപെട്ട് രെഹ്ന ഭാത്തിമയെ തടയുകയാണ് ചെയ്തത്. മന്ത്രിയുടെ സമയോചിത ഇടപെടലിലൂടെ ഇല്ലാതാക്കിയത് വലിയ കലാപം തന്നെയാണ്.
ഇരുമുടികെട്ടുമായി മലകയറുന്നത് രഹന ഫാത്തിമയാണെന്ന അറിഞ്ഞതോടെയാണ് പോലീസിനോട് പിന്‍വാങ്ങാന്‍ മന്ത്രി ആവശ്യപ്പെട്ടത്. ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണരുതെന്നാണും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാൻ ഇടപെട്ടത്. ശബരിമലയിൽ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റീവിസ്റ്റായ യുവതികൾ പമ്പയിൽ നിന്നും നടപന്തലിൽ എത്തുന്നത് വരെ രണ്ടേകാൽ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെന്നത് ചില അന്തർധാരകളുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവർ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ല.


The post രെഹ്ന ഫാത്തിമയെ ശബരിമലയിൽ എത്തിച്ചു കലാപം ഉണ്ടാക്കാനുള്ള സംഘപരിവർ ശ്രമം പൊളിച്ചടുക്കിയ; കടകംപള്ളി സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം appeared first on News truth.


No comments:
Post a Comment