ശബരിമല സ്ത്രീപ്രവേശനം : കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

ശബരിമല സ്ത്രീപ്രവേശനം : കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി..

https://www.hubstore.in/

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി എന്താണോ അത് നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തില്ലെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ഉണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇനി അത് മാറ്റിപ്പറയാനാകില്ല. വിധിക്കെതിരെ നിയമം ഉണ്ടാക്കാനൊന്നും സര്‍ക്കാരില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കില്ല.

The post ശബരിമല സ്ത്രീപ്രവേശനം : കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.. appeared first on FUTURELINE.

No comments:

Post a Comment

Pages