മലയാളത്തിന്‍റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, October 22, 2018

മലയാളത്തിന്‍റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി.

https://www.hubstore.in/

പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനായ അനുപാണ് വരന്. ഇന്ന് രാവിലെ 10.30നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. നേരത്തെ സെപ്തംബര്‍ 10 ന് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹ നിശ്ചയവും മോതിരം മാറ്റവും നടന്നിരുന്നു.വൈക്കം ഉദയനാപുരം ഉഷാ നിലയത്തില്‍ വി മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയലക്ഷ്മി. സംഗീതലോകത്തിന്റെ പടവുകള്‍ താണ്ടുന്ന വിജയലക്ഷ്മിയുടെ സംഗീതപ്രാവണ്യമാണ് അനൂപിനെ ആകര്‍ഷിച്ചത്. രണ്ടു പേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജിവിതം മുന്നോട്ട് നയിക്കാമെന്ന പ്രതീക്ഷയുണ്ടെന്ന് വിജയലക്ഷ്മി വിവാഹനിശ്ചയ സമയത്ത് പറഞ്ഞിരുന്നു.

അടുത്ത വര്‍ഷം കാഴ്ച്ച ശക്തി തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് വിജയലക്ഷ്മി. അമേരിക്കയിൽ പോയി ഇതിനായി ചികിത്സകൾ ആരംഭിച്ചു. കാഴ്ച ശക്തി കിട്ടാനുള്ള സാങ്കേതിക വിദ്യകൾ അടുത്ത വർഷത്തോടെ ഉണ്ടാകുമെന്നു അവിടെയുള്ള ഡോക്ടര്‍മാര്‍ അറിയിച്ചതായും വിജയലക്ഷ്മി അടുത്തിടെ പറഞ്ഞിരുന്നു. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി മലയാളസിനിമ രംഗത്തെത്തിയത്. ഇതിനകം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടിയിട്ടുള്ള വിജയലക്ഷ്മി മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

Video:

No comments:

Post a Comment

Pages