ഫ്ളാറ്റിനകത്ത് ഒറ്റയ്ക്കായി പോയ രണ്ടുവയസ്സുകാരി; ‘പിഹു’വിന്റെ ഞെട്ടിക്കുന്ന ട്രെയിലർ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 25, 2018

ഫ്ളാറ്റിനകത്ത് ഒറ്റയ്ക്കായി പോയ രണ്ടുവയസ്സുകാരി; ‘പിഹു’വിന്റെ ഞെട്ടിക്കുന്ന ട്രെയിലർ

https://www.hubstore.in/

ഒരു രണ്ടു വയസ്സുകാരി ഫ്ലാറ്റിൽ ഒറ്റപ്പെട്ടാൽ എങ്ങനെ പെരുമാറും, എന്തൊക്കെ ചെയ്തേക്കാം തുടങ്ങിയ ഭയപ്പെടുത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരമേകുന്ന ദൃശ്യങ്ങളുമായി സംവിധായകൻ വിനോദ് കാപ്രിയുടെ ‘പിഹു’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ‘എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്നം’ എന്ന ക്യാപ്ഷനോടെ റിലീസ് ചെയ്ത ട്രെയിലർ ചങ്കിടിപ്പോടെയല്ലാതെ കണ്ടിരിക്കാനാവില്ല.

ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ‘പിഹു’ നവംബർ 16 ന് തിയേറ്ററുകളിലെത്തും. റോണി സ്ക്രൂവാലയും സിദ്ധാർത്ഥ് റോയ് കപൂറും ശിൽപ്പ ജിൻഡാലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. യോഗേഷ് ജൈനിയാണ് സിനിമാറ്റോഗ്രാഫർ. സംഗീതം വിഷാൽ ഖുറാന.

 

No comments:

Post a Comment

Pages