കൈകളും കൈയിലെ ചൂണ്ടുവിരലിന്റെയും മോതിര വിരലിന്റെയും നീളം ഓരോ വ്യക്തിയുടേയും ലൈംഗികത എന്താണെന്ന് വ്യക്തമാക്കുമെന്നാണ് പഠനം പറയുന്നത്. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, October 25, 2018

കൈകളും കൈയിലെ ചൂണ്ടുവിരലിന്റെയും മോതിര വിരലിന്റെയും നീളം ഓരോ വ്യക്തിയുടേയും ലൈംഗികത എന്താണെന്ന് വ്യക്തമാക്കുമെന്നാണ് പഠനം പറയുന്നത്.

https://www.hubstore.in/

വ്യത്യസ്തമായ ലൈംഗിക താത്പര്യങ്ങളുള്ളവരാണ് നമ്മള്‍. എന്നാല്‍ ഓരോ ആള്‍ക്കാരുടെയും ലൈംഗിക താത്പര്യങ്ങളെ അളക്കാന്‍ വിരലുകളുടെ നീളം നോക്കി സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കൈകളും കൈയിലെ ചൂണ്ടുവിരലിന്റെയും മോതിര വിരലിന്റെയും നീളം ഓരോ വ്യക്തിയുടേയും ലൈംഗികത എന്താണെന്ന് വ്യക്തമാക്കുമെന്നാണ് പഠനം പറയുന്നത്. യു കെ യിലെ എസെക്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാരാണ്‌ ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ബൈസെക്ഷ്വല്‍ അല്ലെങ്കില്‍ സ്വവര്‍ഗാനുരാഗിയാകാന്‍ സാധ്യതകള്‍ നിര്‍ണയിക്കുന്നത്. ഈ ഹോര്‍മോണ്‍ നിലകളും വിരലുകളുടെ നീളത്തിലുണ്ടാകുന്ന വ്യത്യാസവും അവരുടെ ലൈംഗികതയുടെ സൂചന നല്‍കുന്നൂവെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

18 ജോഡി ഇരട്ട പെണ്‍കുട്ടികള്‍ക്കും 14 ജോഡി ആണ്‍കുട്ടികള്‍ക്കിടയിലുമാണ് പഠനം നടത്തിയത്. ഇവരുടെ കൈകളുടെ നീളം, ചൂണ്ടുവിരലിന്റെയും മോതിര വിരലിന്റെയും നീളം എന്നിവയാണ് പഠന വിധേയമാക്കിയത്.

പഠനത്തില്‍ ഇരട്ട പെണ്‍കുട്ടികളില്‍ ഇവരുടെ കൈവിരലിന്റെ നീളത്തിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് അവരുടെ ലൈംഗിക താത്പര്യങ്ങളും വ്യത്യസ്തമാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പഠനവിധേയമാക്കിയ ഇരുവിഭാഗങ്ങളിലും പുരുഷ ഹോര്‍മോണിന്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയതായും പഠനത്തില്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment

Pages