തന്നോടും അഡ്ജസ്റ്റ് ചെയ്യാനും പല കാര്യങ്ങൾക്കും വഴങ്ങാനും നിർബന്ധിച്ചിട്ടുണ്ട് !! മീ ടൂവുമായി മോഡൽ അര്‍ച്ചന രവിയും… - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

തന്നോടും അഡ്ജസ്റ്റ് ചെയ്യാനും പല കാര്യങ്ങൾക്കും വഴങ്ങാനും നിർബന്ധിച്ചിട്ടുണ്ട് !! മീ ടൂവുമായി മോഡൽ അര്‍ച്ചന രവിയും…

തന്നോടും അഡ്ജസ്റ്റ് ചെയ്യാനും പല കാര്യങ്ങൾക്കും വഴങ്ങാനും നിർബന്ധിച്ചിട്ടുണ്ട് !! മീ ടൂവുമായി മോഡൽ അര്‍ച്ചന രവിയും…

മോഡല്‍ രംഗത്തും ലൈംഗിക ചൂഷണം ഉണ്ടെന്ന മീ ടു ക്യാമ്പയിനുമായി നടിയും മിസ് സൂപ്പര്‍ ഗ്ലോബ് വേള്‍ഡ് ഫസ്റ്റ് റണ്ണറപ്പുമായ അര്‍ച്ചന രവി രംഗത്ത്. മികച്ച ഒരു കരിയര്‍ ഉണ്ടാക്കാനുള്ള ആഗ്രഹത്തോടെ എത്തിയ തനിക്കും ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഒരു തരത്തിലുമുള്ള വിട്ടു വീഴ്ച്ചക്കും താന്‍ തയ്യാറായില്ല. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഡലിംഗിലും അഭിനയത്തിലും സജീവമായ അര്‍ച്ചന രവിയുടെ വെളിപ്പെടുത്തല്‍.

പ്രശസ്തിയിലേക്കെത്താന്‍ വ്യക്തിത്വം വിട്ടുള്ള ഒന്നിനും താന്‍ തയ്യാറായിരുന്നില്ല. ലക്ഷ്യ സ്ഥാനത്ത് എത്തിയ ശേഷം തിരിഞ്ഞ് നോക്കുമ്പോൾ അപമാനമല്ല, അഭിമാനമാണ് തോന്നുന്നത്. വളര്‍ച്ച പതുക്കെ ഉണ്ടായാല്‍ മതി, അതില്‍ തൃപ്‌തയാണെന്നും അര്‍ച്ചന രവി പറയുന്നു.

ജീവിതത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അത്തരം അനുഭവം നേരിടുന്നവര്‍ക്ക് തുറന്ന് പറയാനുള്ള അവസരമാണ് മീ ടൂ. ഇത്തരം തുറന്നു പറച്ചിലുകള്‍ ഭാവിയില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സഹായകമാവുമെന്നും അര്‍ച്ചന രവി കൂട്ടിച്ചേര്‍ത്തു.

Model Archana in Mee Too campaign

The post തന്നോടും അഡ്ജസ്റ്റ് ചെയ്യാനും പല കാര്യങ്ങൾക്കും വഴങ്ങാനും നിർബന്ധിച്ചിട്ടുണ്ട് !! മീ ടൂവുമായി മോഡൽ അര്‍ച്ചന രവിയും… appeared first on metromatinee.com Lifestyle Entertainment & Sports .



https://www.hubstore.in/

No comments:

Post a Comment

Pages