ഛത്തീസ്ഗഡില്‍ ഭരണം പിടിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ രാംദിയാല് യുകി ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസുമായുള്ള 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് രാംദയാലിന്റെ പുതിയ നീക്കം.
ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രി രമണ്‍ സിംഗും പങ്കെടുത്ത യോഗത്തിലാണ് രാംദിയാല് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.മൂന്ന് തവണയായി ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
The post കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജെപിയില്‍!!.. appeared first on FUTURELINE.
No comments:
Post a Comment