കെഎസ്‌ആര്‍ടിസി തൊഴിലാളികള്‍ രാവിലെ തുടങ്ങിയ മിന്നല്‍ സമരം പിന്‍വലിച്ചു. ആറ് മണിക്കൂറോളം പൊതുജനത്തെ പെരുവഴിയിലാക്കിയതിന് ശേഷമാണ് തൊഴിലാളി സംഘടനകള്‍ സമരം പിന്‍വലിച്ചത്. കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മുന്നറിയിപ്പൊന്നും നല്‍കാതെ പണിമുടക്ക് തുടങ്ങിയത്.വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഇടപെടലുണ്ടായെന്നും തീരുമാനം മരവിപ്പിച്ചുവെന്ന് ഉറപ്പ് കിട്ടിയെന്നും തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.
The post കെഎസ്‌ആര്‍ടിസി തൊഴിലാളികളുടെ പണിമുടക്ക് പിന്‍വലിച്ചു.. appeared first on FUTURELINE.
No comments:
Post a Comment