കട്ടിലില്‍ കിടന്നത് സൗഹൃദത്തിന്‍റെ പേരില്‍‍: അലന്‍സിയര്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

കട്ടിലില്‍ കിടന്നത് സൗഹൃദത്തിന്‍റെ പേരില്‍‍: അലന്‍സിയര്‍


https://www.hubstore.in/

‘മീ ടൂ’ പരാതി തള്ളാതെ അലന്‍സിയര്‍. ദിവ്യ ഗോപിനാഥിന്റെ ആരോപണം അര്‍ധസത്യമെന്ന് അലന്‍സിയര്‍ മനോരമന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. നടിയുടെ മുറിയില്‍ കയറിയത് സൗഹൃദത്തിന്റെ പേരിലായിരുന്നുവെന്നും മദ്യലഹരിയില്‍ പലപ്പോഴും ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു. മോശം പെരുമാറ്റത്തിന് ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചതാണ്. ആഭാസത്തിന്റെ സെറ്റിൽ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ പലപ്പോഴും ദ്വയാർഥപ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ ദിവ്യയോട് നേരിട്ട് അശ്ലീലപ്രയോഗങ്ങൾ പറഞ്ഞിട്ടില്ല. എല്ലാവരും ഒരുമിച്ച് ഇരുന്ന വേളയിൽ ഇത്തരം തമാശകൾ ഞാൻ പറയുകയും മറ്റുള്ളവർ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്– അദ്ദേഹം പറഞ്ഞു.

വളരെ രസകരമായ സെറ്റായിരുന്നു ആഭാസത്തിന്റേത്. എല്ലാവരും എല്ലാവരുടെയും മുറികളില്‍ കയറാറുണ്ടായിരുന്നു. ദിവ്യയും എന്റെ മുറിയിൽ വന്നിട്ടുണ്ട്, കട്ടിലിൽ കിടന്നിട്ടുണ്ട്. അതൊക്കെ സൗഹൃദത്തിന്റെ പേരിലായിരുന്നു. ദിവ്യ ആരോപിക്കുന്നതുപോലെ മദ്യപിച്ച് വാതിൽചവിട്ടിപൊളിക്കാൻ ഞാൻ പോയിട്ടില്ല. അസിസ്റ്റന്റ് ഡയറക്ടർ എന്നെ വിളിച്ചുകൊണ്ട് പോയി എന്നുള്ള ആരോപണം ശരിയല്ല. ഞാൻ അവരുടെ കട്ടിലിൽ കയറി കിടന്നു എന്നുള്ളത് ശരിയാണ്. പക്ഷെ അത് സെക്സിന് വേണ്ടിയല്ല, സൗഹൃദത്തിന്റെ പേരിലാണ്.

പിന്നീട് ഞാൻ അവരുടെ സുഹൃത്തിനോട് അൽപ്പം അതിര് വിട്ടുപോയി എന്ന് തുറന്നുപറഞ്ഞിരുന്നതാണ്. ദിവ്യയോട് നേരിട്ടും മാപ്പ് പറഞ്ഞ് ഈ പ്രശ്നം അവസാനിപ്പിച്ചതാണ്. സിനിമയുടെ പ്രമോഷന് കണ്ടപ്പോഴൊക്കെ സൗഹൃദപരമായ സമീപനമാണ് ദിവ്യ കാണിച്ചത്. മീ ടൂ എന്ന ക്യാംപെയിൻ നല്ലതാണ്, പക്ഷെ അതൊരാളുടെ കുടുംബം തകർക്കുന്ന പോലെയാകരുതെന്ന് ഒരപേക്ഷയുണ്ട്– അലൻസിയർ പറയുന്നു.

മീ ടൂ ക്യാംപെയിൻ മലയാള സിനിമാമേഖലയിലെയും ഉലയ്ക്കുമ്പോള്‍ കൂടുതല്‍ താരങ്ങള്‍ കുരുക്കിലേക്ക് നീങ്ങുകയാണ്. ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നാണ് ദിവ്യയുടെ ആരോപണം. ‘പ്രലോഭനശ്രമങ്ങളുമായാണ് അലൻസിയർ തുടക്കം മുതൽ സമീപിച്ചിത്. മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ച് മുറിയിൽ കയറിവന്നെന്നും ദിവ്യ ആരോപിച്ചു.


No comments:

Post a Comment

Pages