15 മദ്രസ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു; കണ്ണൂരില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, November 11, 2018

15 മദ്രസ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു; കണ്ണൂരില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

ഇ വാർത്ത | evartha
15 മദ്രസ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു; കണ്ണൂരില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

മദ്രസ വിദ്യാര്‍ത്ഥികളായ 15 കുട്ടികളെ പീഡനത്തിനിരയാക്കിയ രണ്ട് അദ്ധ്യാപകര്‍ അറസ്റ്റില്‍. വയനാട് കെല്ലൂര്‍ നാലാം മൈലിലെ ടി. അബ്ദുള്‍ നാസര്‍ മൗലവി (48), കോഴിക്കോട് കൊടുവള്ളി കൊടുവന്‍മൂഴിയിലെ കെ.കെ അബ്ദുറഹ്മാന്‍ മൗലവി (44) എന്നിവരെയാണ് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പടെ 15 കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ ചൈല്‍ഡ് ലൈനിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് മദ്രസ അദ്ധ്യാപകര്‍ക്കെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുത്തത്. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് രക്ഷിതാക്കളുടെ സഹായത്തോടെ ചൈല്‍ഡ് ലൈനിലും കണ്ണവം പൊലീസിലും പരാതി നല്‍കുകയായിരുന്നു.
കണ്ണവം എസ്.ഐ കെ.വി. ഗണേശന്റെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages