ഇ വാർത്ത | evartha
ട്രെയിനില്‍ പുക വലിക്കുന്നതു വിലക്കിയ ഗര്‍ഭിണിയെ കഴുത്തുഞെരിച്ചു കൊന്നു
ട്രെയിനില്‍ പുകവലി വിലക്കിയ ഗര്‍ഭിണിയെ സഹയാത്രികന്‍ ശ്വാസംമുട്ടിച്ചുകൊന്നു. കുടുംബത്തോടൊപ്പം പഞ്ചാബ്ബിഹാര്‍ ജാലിയന്‍വാലാ എക്‌സ്പ്രസില്‍ യാത്രചെയ്തിരുന്ന ചിനാത് ദേവിയാണ് (45) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.
കുടുംബത്തോടൊപ്പം ജനറല്‍ ബോഗിയില്‍ യാത്ര ചെയ്തിരുന്ന ചിനാത് ദേവിക്കു സമീപമിരുന്നു സോനു യാദവ് എന്നയാള്‍ പുക വലിച്ചു. ചിനാത് ദേവി ഇതിനെ എതിര്‍ത്തു. രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ സോനു യാദവ് ചിനാത് ദേവിയുടെ കഴുത്തുഞെരിക്കുകയായിരുന്നു.
ഷാജഹാന്‍പൂരില്‍ ട്രെയിന്‍ നിര്‍ത്തിയ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഛഠ് പൂജാ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ബിഹാറിലേക്ക് പോവുകയായിരുന്നു ഇവരുടെ കുടുംബം. സോനു യാദവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment