ഇ വാർത്ത | evartha
കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും അധികം പണം സ്വീകരിച്ച പാര്‍ട്ടി ബിജെപി; വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച 169 കോടിയില്‍ 144 കോടി രൂപയും പോയത് ബിജെപിയുടെ അക്കൗണ്ടിലേക്ക്
2017-18 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും അധികം പണം സ്വീകരിച്ച പാര്‍ട്ടി ബിജെപിയെന്ന് റിപ്പോര്‍ട്ടുകള്‍. ആകെ തുകയുടെ 86 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. ബിജു ജനതാദള്‍ ആണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിന്റെ സ്ഥാനം മൂന്നാമതാണ്.
വ്യവസായികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പ്രമുഖ സ്ഥാപനമായ പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് ഈ കാലയളവില്‍ സമാഹരിച്ച 169 കോടിയില്‍ 144 കോടി രൂപയും ബിജെപിയ്ക്കാണ് നല്‍കിയത്. ട്രസ്റ്റ് പുറത്തിറക്കിയ ഈ വര്‍ഷത്തെ സംഭാവന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
നേരത്തെ സത്യ ഇലക്ടറല്‍ ട്രസ്റ്റ് എന്നറിയപ്പെട്ടിരുന്ന പ്രൂഡന്റിന് ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ചത് രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി എല്‍ എഫില്‍ നിന്നാണ്. 52 കോടി. തൊട്ടു പിന്നാലെ 33 കോടി സംഭാവന നല്‍കിയ ഭാരതി ഗ്രൂപ്പുമുണ്ട്.
ഷറോഫ് ഗ്രൂപ്പ് 22 കോടിയും ഗുജറാത്തിലെ ടൊറന്റ് ഗ്രൂപ്പ് 20 കോടിയും നല്‍കിയിട്ടുണ്ട്. ഡി സി എം ശ്രീറാം13, കാഡില ഗ്രൂപ്പ്10, ഹാല്‍ഡിയ എനര്‍ജി 8 കോടി എന്നിങ്ങനെയാണ് 2017-18 വര്‍ഷം പ്രുഡന്റിന് നല്‍കിയത്. 144 കോടി ബിജെപിയ്ക്ക് നല്‍കിയ ശേഷം ബാക്കിയുള്ളതില്‍ 10 കോടി കോണ്‍ഗ്രസിനും 5 കോടി ബിജു ജനതാ ദളിനും നല്‍കിയിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment