ഇ വാർത്ത | evartha
ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നു; യാത്രക്കാര്‍ പരിഭ്രാന്തരായി
ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിയുയര്‍ത്തി. ആന്ധ്രയിലെ രാജമുണ്ട്രിയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് പുകയുയര്‍ന്നത്.
പിന്നീട് സുരക്ഷിതമായി നിലത്തിറങ്ങിയ വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിലെ എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിക്കാതായത് മൂലമുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാണ് പുക ഉയരാന്‍ കാരണമായതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.


No comments:
Post a Comment