19 കാരന്റെ ബലാത്സംഗ ശ്രമം ചെറുത്ത 75 കാരിയെ വായില്‍ തുണിതിരുകി തലയ്ക്കടിച്ചു കൊന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, November 11, 2018

19 കാരന്റെ ബലാത്സംഗ ശ്രമം ചെറുത്ത 75 കാരിയെ വായില്‍ തുണിതിരുകി തലയ്ക്കടിച്ചു കൊന്നു

ഇ വാർത്ത | evartha
19 കാരന്റെ ബലാത്സംഗ ശ്രമം ചെറുത്ത 75 കാരിയെ വായില്‍ തുണിതിരുകി തലയ്ക്കടിച്ചു കൊന്നു

ഹരിയാനയിലെ ബിവാനി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബലാത്സംഗ ശ്രമം തടഞ്ഞ 75കാരിയെ വായില്‍ തുണി തിരുകിയ ശേഷം 19 കാരന്‍ തലക്കടിച്ചു കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ബിവാനി ജില്ലക്കാരനായ രാജ എന്ന യുവാവിനെയും ഇയാളുടെ അമ്മയെയും പോലീസ് അറസ്റ്റു ചെയ്തു.

ബലാത്സംത്തിന് ശ്രമിച്ചപ്പോള്‍ വയോധിക നിലവിളിച്ചതോടെ പ്രകോപിതനായ രാജ ഷാള്‍ വായില്‍ തിരുകിയശേഷം, കല്ലുപയോഗിച്ച് തലയ്ക്കടിച്ചു. വയോധിക മരിച്ചതോടെ രാജ ഇവരുടെ ശരീരം സംഭവ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. സംഭസ്ഥലത്തെ രക്തം കഴുകി കളഞ്ഞ് മകനെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് രാജയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ; രാജയുടെ വീടിന് സമീപമുള്ള കടയില്‍ നിന്നാണ് വയോധിക പതിവായി പാല്‍വാങ്ങാറ്. സംഭവദിവസം പാല്‍ക്കാരന്‍ കടയില്‍ എത്താന്‍ വൈകിയതിനാല്‍ തനിക്കുള്ള പാല്‍ വാങ്ങി വയ്ക്കാന്‍ പറയാനായി വയോധിക രാജയുടെ വീട്ടിലേക്ക് പോകുകയായിരുന്നു.

വീട്ടില്‍ വാതില്‍ തുറന്ന 19 വയസുകാരന്‍ രാജ, വീടിനകത്തേക്ക് അവരെ പിടിച്ച് വലിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇത് പ്രതിരോധിച്ച വയോധിക രാജയെ ചീത്ത പറയാനും അടിക്കാനും തുടങ്ങി. ഇതോടെ പരിഭ്രാന്തനായ രാജ വയോധികയുടെ ഷാള്‍ വായില്‍ തിരുകി കയറ്റിയ ശേഷം അടുത്തുണ്ടായിരുന്ന കല്ലുപയോഗിച്ച് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

ഇവര്‍ മരിച്ചുവെന്ന് മനസിലാക്കിയ രാജ മൃതശരീരം വലിച്ചിഴച്ച് മുപ്പത് മീറ്റര്‍ അകലെയുള്ള വയോധികയുടെ വീട്ടുവളപ്പില്‍ കൊണ്ടിട്ടു. ഈ സമയം മാര്‍ക്കറ്റില്‍ പോയിരുന്ന അമ്മ തിരികെയെത്തിയപ്പോള്‍ വരാന്തയില്‍ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ട് രാജയെ ചോദ്യം ചെയ്തു. വിവരം അറിഞ്ഞതോടെ മകനെ രക്ഷിക്കാനായി അവര്‍ വരാന്തയും റോഡിന്റെ കുറച്ചുഭാഗങ്ങളും കഴുകി വൃത്തിയാക്കുകയും ചെയ്തു. ശേഷം ഇരുവരും ഹരിപ്പുരിലുള്ള ബന്ധുവീട്ടിലേക്ക് മാറുകയായിരുന്നു.

പിറ്റേ ദിവസം വീടിന്റെ സമീപത്തുനിന്ന് വയോധികയുടെ മൃതശരീരം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ മകന്‍ പൊലീസില്‍ പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥനത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ തെളിവുകളെല്ലാം രാജയുടെ നേരെ വിരല്‍ ചൂണ്ടുകയായിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടില്‍ നിന്ന് രാജയെയും അമ്മയെയും അറസ്റ്റ് ചെയ്തു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages