തരൂരിന് ഇംഗ്ലീഷില്‍ ‘അടിതെറ്റി’; ട്രോളുമായി സോഷ്യല്‍ മീഡിയ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, November 11, 2018

തരൂരിന് ഇംഗ്ലീഷില്‍ ‘അടിതെറ്റി’; ട്രോളുമായി സോഷ്യല്‍ മീഡിയ

ഇ വാർത്ത | evartha
തരൂരിന് ഇംഗ്ലീഷില്‍ ‘അടിതെറ്റി’; ട്രോളുമായി സോഷ്യല്‍ മീഡിയ

യു.എ.ഇയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തരൂരിന് അക്ഷരത്തെറ്റ് സംഭവിച്ചത്. എംഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിങ് പൂര്‍വ വിദ്യാര്‍ഥികളുടെ പരിപാടിയില്‍ സംസാരിച്ചതിനെക്കുറിച്ചുള്ള കുറിപ്പിലാണ് അക്ഷരപ്പിശകുണ്ടായത്. ക്ഷണം എന്ന് അര്‍ത്ഥം വരുന്ന Invitation എന്നവാക്കിന് പകരം Innivation എന്ന് തെറ്റി എഴുതുകയായിരുന്നു

എന്നാല്‍ പ്രതീക്ഷിക്കാതെ തരൂരില്‍ നിന്നുണ്ടായ ഈ പിശക് ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്മാര്‍. നിരവധി പേരാണ് തെറ്റ് ചൂണ്ടിക്കാട്ടി എത്തിയത്. ചിലപ്പോള്‍ അങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഉണ്ടായിരിക്കാമെന്നും അതല്ല, തരൂര്‍ സംഭാവന ചെയ്ത പുതിയ വാക്കായിരിക്കാം ഇതെന്നും പലരും വ്യാഖ്യാനിച്ചു. ഒടുവില്‍ തരൂര്‍ തന്നെ തെറ്റ് തിരുത്തി രംഗത്ത് വന്നു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages