പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തം നഗ്ന വീഡിയോ പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്തു; വര്‍ഷങ്ങള്‍ക്കുശേഷം അതു പോണ്‍ സൈറ്റുകളില്‍ പ്രചരിച്ചു; സംഭവത്തില്‍ തിരുവനന്തപുരത്ത് 2 പേര്‍ അറസ്റ്റില്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, November 14, 2018

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തം നഗ്ന വീഡിയോ പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്തു; വര്‍ഷങ്ങള്‍ക്കുശേഷം അതു പോണ്‍ സൈറ്റുകളില്‍ പ്രചരിച്ചു; സംഭവത്തില്‍ തിരുവനന്തപുരത്ത് 2 പേര്‍ അറസ്റ്റില്‍

ഇ വാർത്ത | evartha
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തം നഗ്ന വീഡിയോ പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്തു; വര്‍ഷങ്ങള്‍ക്കുശേഷം അതു പോണ്‍ സൈറ്റുകളില്‍ പ്രചരിച്ചു; സംഭവത്തില്‍ തിരുവനന്തപുരത്ത് 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തം നഗ്ന വിഡിയോ മൊബൈലില്‍ ചിത്രീകരിച്ചത്. ഫോണില്‍ സൂക്ഷിച്ച വിഡിയോ വര്‍ഷങ്ങള്‍ക്കുശേഷം എങ്ങനെയോ ചോര്‍ന്ന് പോണ്‍ സൈറ്റിലെത്തി. ഡാഡി കൂള്‍, ഷുഗര്‍ ഡാഡി എന്നീ വാട്സാപ് ഗ്രൂപ്പുകളിലൂടെയാണ് വിഡിയോ പ്രചരിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി മുഹമ്മദ് നബീല്‍ ഷാനവാസ്, കൊച്ചുവേളി സ്വദേശി മുഹമ്മദ് യഹിയ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന വിഡിയോ മൊബൈലില്‍ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും ഐടി ആക്ട് പ്രകാരവും പോക്സോ ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. തലസ്ഥാന നഗരത്തിലെ വിവിധ ഗ്രൂപ്പുകളിലാണ് വിഡിയോ ആദ്യം പ്രചരിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വിഡിയോയ്ക്കൊപ്പം പ്രചരിപ്പിക്കുകയായിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages