കുവൈത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത: സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും അവധി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, November 14, 2018

കുവൈത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത: സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും അവധി

ഇ വാർത്ത | evartha
കുവൈത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത: സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും അവധി

കുവൈത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത. ബുധനാഴ്ച പുലർച്ചെ മുതൽ കാറ്റോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ചൊവാഴ്ച വൈകീട്ട് ചേർന്ന അടിയന്തിര കാബിനറ്റ് യോഗമാണ് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.

കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ചൊവാഴ്ച പ്രത്യേക യോഗം ചേർന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് എല്ലാ സർക്കാർ സംവിധാനങ്ങളും.

അതിനിടെ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്നും ഇടിയോടെയുള്ള മഴക്കും ശക്തമായ കാത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകനായ ഈസാ റമദാൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ജനങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നു അദ്ദേഹം നിർദേശിച്ചു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages