റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ 2.0ന്‍റെ വ്യാജപതിപ്പ് പുറത്തുവിട്ട് തമിഴ് റോക്കേഴ്സ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 30, 2018

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ 2.0ന്‍റെ വ്യാജപതിപ്പ് പുറത്തുവിട്ട് തമിഴ് റോക്കേഴ്സ്

ഇ വാർത്ത | evartha
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ 2.0ന്‍റെ വ്യാജപതിപ്പ് പുറത്തുവിട്ട് തമിഴ് റോക്കേഴ്സ്

രജനീകാന്ത്-ഷങ്കര്‍ ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രം 2.0 തീയേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജപതിപ്പ് പുറത്തിറക്കി തമിഴ് റോക്കോഴേസ്. ഇന്നലെ ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ പകര്‍പ്പ് തമിഴ് റോക്കേഴ്സ് തങ്ങളുടെ വെബ്സൈറ്റിലെത്തിക്കുകയായിരുന്നു. ഇതിനോടകം രണ്ടായിരത്തിലേറെ പേര്‍ ചിത്രം തമിഴ്റോക്കേഴ്സ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് സൈബര്‍ സെല്ലിന്‍റെ കണ്ടെത്തല്‍.

റിലീസിന് മുന്‍പ് തന്നെ 2.0 തങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് തമിഴ്റോക്കേഴ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വിജയ് ചിത്രം സര്‍ക്കാര്‍, അമിതാഭ് ബച്ചന്‍-ആമീര്‍ഖാന്‍ ചിത്രം തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളും റിലീസ് ദിവസം തമിഴ് റോക്കേഴ്സ് തങ്ങളുടെ വെബ്സൈറ്റിലെത്തിച്ചിരുന്നു. പോയ വര്‍ഷങ്ങളില്‍ വിവിധ ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങളാണ് റിലീസിന് തൊട്ടു പിന്നാലെ തമിഴ് റോക്കേഴ്സ് നിയമവിരുദ്ധമായി തങ്ങളുടെ വെബ്സൈറ്റിലെത്തിച്ചത്. ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ സിനിമാ നിര്‍മ്മാതകള്‍ നല്‍കിയെങ്കിലും ഇതുവരെ തമിഴ്റോക്കേഴ്സിനെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages