ഷാരൂഖ് ഖാന്റെ സീറോ സിനിമാസെറ്റില്‍ തീപിടുത്തം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Friday, November 30, 2018

ഷാരൂഖ് ഖാന്റെ സീറോ സിനിമാസെറ്റില്‍ തീപിടുത്തം

ഇ വാർത്ത | evartha
ഷാരൂഖ് ഖാന്റെ സീറോ സിനിമാസെറ്റില്‍ തീപിടുത്തം

മുംബൈ ഫിലിം സിറ്റിയിലെ ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ സീറോയുടെ ഷൂട്ടിങ് സെറ്റിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തം ഉണ്ടായ സമയത്ത് ഷാരൂഖും സെറ്റിലൂണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

നേരത്തെ ചിത്രത്തിന്റെ പോസ്റ്ററില്‍ ഷാരൂഖ് അടിവസ്ത്രം ധരിച്ച് സിഖ് മതചിഹ്നങ്ങളായ കൃപാണും ഖത്രയും അണിഞ്ഞ് നില്‍ക്കുന്ന ചിത്രത്തിനെതിരെ സിഖ് സംഘടനകളും ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. സിനിമയില്‍ നിന്ന് ഈ രംഗം നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം.

എന്നാല്‍, പോസ്റ്ററില്‍ കാണുന്നത് സിഖ് മതചിഹ്നമായ കൃപാണല്ല കഠാരയാണെന്നും മതവികാരങ്ങളെ ഒരു തരത്തിലും വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും സിനിമയുടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനെതിരേയുള്ള കേസ് മുംബൈ കോടതി നവംബര്‍ 30ന് പരിഗണിക്കും.

ഷാരൂഖ് കുള്ളനായി വേഷമിടുന്ന ചിത്രമാണ് സീറോ. അനുഷ്‌ക ശര്‍മ്മ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് എല്‍ റായ് ആണ്. കത്രീന കൈഫും ചിത്രത്തില്‍ പ്രധന വേഷത്തിലെത്തുന്നുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages