ഇ വാർത്ത | evartha
ദുബായിലെ ജ്വല്ലറിയില്‍ നിന്നും വജ്രം മോഷ്ടിച്ച് രാജ്യം വിട്ട ദമ്പതികളെ 20 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ വച്ച് പിടികൂടി: വീഡിയോ
ദുബായിലെ ജ്വല്ലറിയില്‍ നിന്നും 59,65,840 രൂപ വില വരുന്ന വജ്രം മോഷ്ടിച്ച് രാജ്യം വിട്ട ദമ്പതികളെ 20 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ വച്ച് പിടികൂടി. നാല്‍പ്പത് വയസ്സ് പ്രായം തോന്നുന്ന ഇവരെ മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.
ഇന്റര്‍പോളിന്റെയും ഇന്ത്യന്‍ പൊലീസിന്റെയും സഹായത്തോടെയാണ് ദുബായ് പൊലീസ് പ്രതികളെ പിടികൂടിയത്.
ദെയ്‌റയിലെ ഗോള്‍ഡ് സൂക്കിലുള്ള ജ്വല്ലറിയിലാണ് സംഭവം. ചില പ്രത്യേക രീതിയിലുള്ള കല്ലുകളെ കുറിച്ച് പുരുഷന്‍ ജ്വല്ലറിയിലെ സെയില്‍സ്മാനുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ യുവതി പുറത്തേക്കുള്ള വാതിലിന് സമീപം നില്‍ക്കുകയും ഡിസ്‌പ്ലേയ്ക്ക് വച്ചിരുന്ന വജ്രം മോഷ്ടിക്കുകയുമായിരുന്നു.
മോഷണത്തിന്റെ സിസിടിവി വിഡിയോ ദുബായ് പൊലീസ് പുറത്തുവിട്ടു. ഇവരെ തിരികെ യുഎഇയില്‍ എത്തിക്കാനും ഉടന്‍ നിര്‍ദേശം നല്‍കി. മുംബൈ വഴി ഹോങ്‌ങ്കോങ്ങിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.
#أخبار | #شرطة_دبي تكشف تفاصيل عملية "صيد الماسة"
التفاصيل:https://t.co/ASdyrPncwv#شرطة_دبي#أمنكم_سعادتنا#نتواصل_ونحمي_نبتكر_ونبني pic.twitter.com/t52bx3rbim
— Dubai Policeشرطة دبي (@DubaiPoliceHQ) November 4, 2018
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment