ശബരിമല നട തുറന്നു; വന്‍ ഭക്തജനത്തിരക്ക്; കര്‍ശന സുരക്ഷ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Monday, November 5, 2018

ശബരിമല നട തുറന്നു; വന്‍ ഭക്തജനത്തിരക്ക്; കര്‍ശന സുരക്ഷ

ഇ വാർത്ത | evartha
ശബരിമല നട തുറന്നു; വന്‍ ഭക്തജനത്തിരക്ക്; കര്‍ശന സുരക്ഷ

ചിത്തിര ആട്ടത്തിരുന്നാളിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് നട തുറന്ന് വിളക്ക് തെളിയിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. അയ്യായിരത്തിലധികം പേര്‍ മലചവിട്ടി.

വരും മണിക്കൂറുകളില്‍ തിരക്ക് ഇനിയും കൂടുമെന്നാണു കണക്കുകൂട്ടല്‍. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചൊവ്വാഴ്ച രാവിലെ അഞ്ചിന് നടതുറന്ന് നിര്‍മാല്യവും അഭിഷേകത്തിനും ശേഷം നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ എന്നീ പതിവുപൂജകള്‍ ഉണ്ടാവും.

കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയും നടക്കും. അത്താഴപൂജയ്ക്കുശേഷം പത്തുമണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. മണ്ഡലമാസ പൂജകള്‍ക്കായി നവംബര്‍ 16ന് വൈകിട്ട് നട തുറക്കും. അന്ന് ശബരിമലമാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങും നടക്കും. പുതിയ മേല്‍ശാന്തിമാര്‍ ആയിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.

ഇതുവരെ യുവതികളാരും ദര്‍ശനത്തിന് എത്തിയിട്ടില്ല. സ്ഥിതിഗതികള്‍ സമാധാനപരമാണ്. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കു വാഹനസൗകര്യം കുറവാണെന്നു തീര്‍ഥാടകര്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്നു സര്‍വീസിനായി കൂടുതല്‍ ബസ്സുകളെത്തിച്ചു. വന്‍ സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

20 കമാന്‍ഡോകള്‍ ഉള്‍പ്പടെ 2300ലധികം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ഇരുമുടിക്കെട്ടില്ലെങ്കില്‍ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അറിയിച്ചു. എഡിജിപി അനില്‍കാന്തിനാണ് സുരക്ഷാ മേല്‍നോട്ട ചുമതല. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് തന്ത്രി കണ്ഠര് രാജീവരെ വിലക്കിയിട്ടുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages