ഇ വാർത്ത | evartha
‘അടിച്ചുകൊല്ലെടാ അവളെ’: ശബരിമലയില്‍ 52 കാരിക്ക് നേരെ കൊലവിളി നടത്തിയത് കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയായ ആര്‍എസ്എസ്സുകാരന്‍
ചിത്തിരആട്ടത്തിന് ശബരിമല നടതുറന്നപ്പോള്‍ കൊച്ചുമകന്റെ ചോറൂണിനായി എത്തിയ തൃശൂര്‍ സ്വദേശിനി 52 കാരിക്കെതിരേ കൊലവിളി നടത്തിയത് കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയെന്ന് റിപ്പോര്‍ട്ടുകള്‍. തിരൂര്‍ ആലത്തിയൂര്‍ വടക്കേപ്പാടം സ്വദേശി രതീഷ് എന്ന കുട്ടനാണ് ഭക്തക്കെതിരെ കൊലവിളി നടത്തിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
രതീഷിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. 2016 നവംബര്‍ 19 ന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് ഫാറൂഖ് നഗര്‍ സ്വദേശി ഫൈസലിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഫൈസലിനെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ കൊല്ലപ്പെട്ട രീതിയില്‍ കാണുപ്പെടുകയായിരുന്നു.
മതംമാറിയതിന്റെ പേരില്‍ ആര്‍എസ്എസുകാരാണ് ഫൈസലിനെ കൊലപ്പെടുത്തിയതെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. ഈ കേസിലെ മുഖ്യപ്രതി ആലത്തിയൂര്‍ സ്വദേശി വിപിന് ഒളിത്താവളമൊരുക്കുകയും രക്ഷപ്പെടാന്‍ സഹായിക്കുകയുംചെയ്ത കേസിലാണ് രതീഷിനെ അറസ്റ്റുചെയ്തിരുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങി. ശബരിമലയില്‍ അക്രമം നടത്തിയ പ്രതികളുടെ ആദ്യ ലിസ്റ്റില്‍തന്നെ രതീഷ് ഉള്‍പ്പെട്ടിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment