പൈലറ്റിന് ബട്ടണ്‍ മാറിപ്പോയി, വിമാനം വളഞ്ഞ് എന്‍എസ്ജി, ഡല്‍ഹി വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങൾ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, November 11, 2018

പൈലറ്റിന് ബട്ടണ്‍ മാറിപ്പോയി, വിമാനം വളഞ്ഞ് എന്‍എസ്ജി, ഡല്‍ഹി വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങൾ

ഇ വാർത്ത | evartha
പൈലറ്റിന് ബട്ടണ്‍ മാറിപ്പോയി, വിമാനം വളഞ്ഞ് എന്‍എസ്ജി, ഡല്‍ഹി വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങൾ

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഫ്​ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക്​ പുറപ്പെടേണ്ട വിമാനത്തിൽ നിന്ന് ഹൈജാക്​ സന്ദേശം ലഭിച്ചതിനു പിന്നാലെ നാടകീയ രംഗങ്ങൾ. ഏരിയാന അഫ്ഗാൻ എയർലൈൻ വിമാനത്തിൽ നിന്നാണ് റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന തെറ്റായ സന്ദേശം എത്തിയത്. ടേക്ക് ഓഫിന് മുമ്പ് ​ പൈലറ്റ്​ അബദ്ധത്തിൽ ‘ഹൈജാക്​ ബട്ടൺ’ അമർത്തുകയായിരുന്നു.

സുരക്ഷാ പരിശോധനകളെല്ലാം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അപായ സന്ദേശം എത്തിയത്. പൈലറ്റ്​ ഹൈജാക്​ ബട്ടൺ അമർത്തിയതും സന്ദേശം നാഷണൽ സെക്യൂരിറ്റി ഗാർഡ്​ ഉൾപ്പെടെയുള്ള സു​രക്ഷാ ഏജൻസികളിൽ എത്തുകയും ചെയ്​തു. പിന്നാലെ വിമാനം എൻ.എസ്.ജി കമാൻഡോകൾ വളഞ്ഞു. ഭീകരരെ പിടികൂടാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു.

ഇതോടെ യാത്രക്കാർ ഭീതിയിലായി. പിന്നീടാണ്​ പൈലറ്റിന്​ പറ്റിയ അബദ്ധമാണെന്ന്​ അറിയിപ്പ്​ ലഭിച്ചത്​. ഒടുവില്‍ വൈകിട്ട് 3.30 പോകേണ്ട വിമാനത്തിന് ആശക്കുഴപ്പം പരിഹരിച്ചതിന് ശേഷം രണ്ടുമണിക്കൂര്‍ കഴിഞ്ഞ് പറന്നുയരാനുള്ള അനുമതി നല്‍കി. അതേസമയം വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദികരണം വന്നിട്ടില്ല.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages