ദീപാവലിക്ക് സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ച 924 പേര്‍ക്കെതിരെ കേസെടുത്തു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, November 7, 2018

ദീപാവലിക്ക് സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ച 924 പേര്‍ക്കെതിരെ കേസെടുത്തു

ഇ വാർത്ത | evartha
ദീപാവലിക്ക് സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ച 924 പേര്‍ക്കെതിരെ കേസെടുത്തു

ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് അനുവദിച്ച സമയപരിധി ലംഘിച്ച 924 പേര്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള സമയപരിധി ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചവര്‍ക്കെതിരെയാണ് വിവിധ ജില്ലകളിലായി കേസെടുത്തിരിക്കുന്നത്. ചെന്നൈയില്‍ 69 പേര്‍ക്കെതിരെയും കോയമ്പത്തൂരില്‍ നൂറ് പേര്‍ക്കെതിരെയും കേസെടുത്തു. വില്ലുപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 255 പേര്‍ക്കെതിരെയാണ് കേസ്.

നേരത്തെ, ദീപാവലി ദിവസം രാവിലെ പടക്കം പൊട്ടിക്കുന്ന ആചാരം നിലനില്‍ക്കുന്നതിനാല്‍ രാവിലെ നാലര മുതല്‍ ആറര വരെ ഇതിനനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും പകല്‍ രണ്ടു മണിക്കൂര്‍ പടക്കം പൊട്ടിക്കുന്നതിനു സുപ്രീം കോടതി അനുവാദം നല്‍കിയത്. ദീപാവലിക്ക് രാത്രി എട്ടു മുതല്‍ പത്തു വരെ മാത്രമെ പടക്കങ്ങള്‍ പൊട്ടിക്കാവൂയെന്ന വിധിയില്‍ ഇളവു വരുത്തിയാണ് സുപ്രീം കോടതി പുതിയ വിധി പ്രഖ്യാപിച്ചിരുന്നത്.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages