ഇ വാർത്ത | evartha
നിലത്ത് കിടന്നുറങ്ങുന്ന ചിത്രം വൈറലായി; ആറ് ജീവനക്കാരെ വിമാന കമ്പനി പിരിച്ചുവിട്ടു
നിലത്ത് കിടന്നുറങ്ങിയ ആറ് ജീവനക്കാരെ വിമാനക്കമ്പനി പിരിച്ചുവിട്ടു. ഇവര്‍ നിലത്ത് കിടന്നുറങ്ങിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് കമ്പനിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തിയെന്നും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് ഇവരെ റയാന്‍ എയര്‍ പിരിച്ചുവിട്ടിരിക്കുന്നത്.
റയാന്‍ എയറിന്റെ പോര്‍ച്ചുഗീസിലേക്കുള്ള വിമാനം ഒക്ടോബര്‍ 14 ന് വഴിതിരിച്ചു വിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാര്‍ക്ക് മലാഗ വിമാനത്താവളത്തില്‍ തങ്ങേണ്ടി വന്നിരുന്നു. മറ്റ് സൗകര്യങ്ങള്‍ ലഭിക്കാത്തതുമൂലം ജീവനക്കാര്‍ രാത്രി വിമാനത്താവളത്തില്‍ വെറും നിലത്ത് കിടുന്നുറങ്ങി.
ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നില്ലെന്ന രൂക്ഷ വിമര്‍ശനം റയാന്‍ എയറിന് നേരിടേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് വിമാനജീവനക്കാരുടെ സംഘടന റയാന്‍ എയറിനെതിരെ രംഗത്തെത്തിയിരുന്നു.
ജീവനക്കാര്‍ക്കാവശ്യമായ ഭക്ഷണവും വിശ്രമിക്കാനാവശ്യമായ സൗകര്യവും നല്‍കിയില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. എന്നാല്‍ കുറച്ചുസമയം മാത്രമാണ് ജീവനക്കാര്‍ക്ക് അസൗര്യമുണ്ടായതെന്നും വേഗം തന്നെ ഇവരെ വിഐപി ലോഞ്ചിലേക്ക് മാറ്റിയെന്നും ചിത്രം പ്രചരിച്ചതിനു പിന്നാലെ റയാന്‍ എയര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. തുടര്‍ന്നാണ് ഈ ജീവനക്കാര്‍ക്കെതിരെ കമ്പനി നടപടിയെടുത്തത്.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment