വിജയ് സേതുപതി തൃഷ ചിത്രം 96 കോപ്പിയടിയോ ? - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Saturday, November 3, 2018

വിജയ് സേതുപതി തൃഷ ചിത്രം 96 കോപ്പിയടിയോ ?

ഇ വാർത്ത | evartha
വിജയ് സേതുപതി തൃഷ ചിത്രം 96 കോപ്പിയടിയോ ?

വിജയ് സേതുപതി തൃഷ ചിത്രം 96 തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം തുടരുകയാണ്. ഇതിനിടെ ചിത്രം കോപ്പിയടിയെന്ന ആരോപണങ്ങള്‍ വിവാദമായിരുന്നു. തമിഴ് സംവിധായകന്‍ ഭാരതി രാജയാണ് ചിത്രം കോപ്പിയടിയെന്ന് ആരോപിച്ചത്. വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ പ്രേംകുമാര്‍ രംഗത്തെത്തി.

96ന്റെ കഥ പുതുമയുള്ളതല്ലെന്നും അത് പലരുടെയും സ്‌കൂള്‍, കോളേജ് ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. പ്രേമം (അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം) പുറത്തിറങ്ങിയപ്പോള്‍ സമാനമായ വിവാദം ഉണ്ടായിരുന്നു. ചേരന്റെ ഓട്ടോഗ്രാഫ് എന്ന സിനിമയുമായി സാമ്യം ഉണ്ടെന്നായിരുന്നു ആരോപണം.

എന്നാല്‍ ഭാഗ്യവശാല്‍ ചേരന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. അതുപോലെ തന്നെയാണ് 96 ഉം. ഈ കഥക്ക് ചിലപ്പോള്‍ പ്രേക്ഷകരുടെ ജീവിതവുമായി അടുത്ത ബന്ധം ഉണ്ടായേക്കാം. വിവാദങ്ങളെയും ആരോപണങ്ങളെയും നിയമപരമായി നേരിടാന്‍ ഞാന്‍ തയ്യാറാണ്.

ഒരു സിനിമ ഉണ്ടാകുന്നതിനെപ്പറ്റി വ്യക്തമായ ധാരണയുള്ളയാളാണ് ഭാരതിരാജ സര്‍. പ്രണയം എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്ന ഒന്നാണെന്ന് അദ്ദേഹം മനസ്സിലാക്കണം. ”എന്റെ അറിവില്‍ കഥയെഴുതുമ്പോഴോ ചര്‍ച്ച ചെയ്യുമ്പോഴോ ചെറിയ കുറിപ്പുകള്‍ എല്ലാവരും തയ്യാറാക്കാറുണ്ട്. അത്തരത്തിലൊരു കുറിപ്പുകളും തെളിവായി കാണിക്കാന്‍ ഇവരുടെ കയ്യിലില്ല?”

എന്തുകൊണ്ടാണ് 96 എന്ന ചിത്രം പ്രഖ്യാപിച്ചപ്പോള്‍ ഇവരൊന്നും ആരോപണവുമായി വരാതിരുന്നത്. സുരേഷ് കണ്ടില്ല എന്നത് ശരി. മറ്റ് കഥാകൃത്തുക്കളായ കൊടിവീരനോ, റോസ്മിലോ, ശിവാജിയോ കാണാതിരിക്കുമേ? ചിത്രം റിലീസായി, ഹിറ്റായ ശേഷമാണോ ഇവര്‍ ഇതെല്ലാം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages