പെരുമ്പാവൂരില്‍ ബോഡോ തീവ്രവാദികള്‍ പിടിയില്‍ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, November 29, 2018

പെരുമ്പാവൂരില്‍ ബോഡോ തീവ്രവാദികള്‍ പിടിയില്‍

ഇ വാർത്ത | evartha
പെരുമ്പാവൂരില്‍ ബോഡോ തീവ്രവാദികള്‍ പിടിയില്‍

ബോഡോ തീവ്രവാദ സംഘടനയില്‍ അംഗങ്ങളായ മൂന്നു പേരെ എറണാകുളത്ത് അറസ്റ്റ് ചെയ്തു. അസം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലീസാണ് പെരുമ്പാവൂര്‍ മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് കമ്പനി വളഞ്ഞ് ഇന്ന് പുലര്‍ച്ചെയോടെ ഇവരെ പിടികൂടിയത്.

അസമില്‍ കൊലപാതക കേസിലെ പ്രതികളാണ് അറസ്റ്റിലായ മൂവരും. ഇവര്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകത്തിനു ശേഷം നാടുവിട്ട മൂവരും മറ്റൂരിലെ പ്ലൈവുഡ് കമ്പനിയില്‍ വ്യാജപേരുകളില്‍ ജോലി ചെയ്തു വരികയായിരുന്നു.

രണ്ടാഴ്ചയായി ഇവര്‍ കുന്നത്തുനാട് മേഖലയില്‍ താമസിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഒളിയിടത്തെ കുറിച്ച് അസം പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് അന്വേഷണം നടത്തിയതും അറസ്റ്റ് ചെയ്തതും. ഇവരെ അസം ക്രൈംബ്രാഞ്ചിന് കൈമാറും.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages