‘ടോവിനോ ചേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും’; കിടിലന്‍ മറുപടിയുമായി അനു സിത്താര - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Thursday, November 29, 2018

‘ടോവിനോ ചേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും’; കിടിലന്‍ മറുപടിയുമായി അനു സിത്താര

ഇ വാർത്ത | evartha
‘ടോവിനോ ചേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും’; കിടിലന്‍ മറുപടിയുമായി അനു സിത്താര

സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് ടൊവിനോ തോമസ്. സിനിമാ വിശേഷങ്ങളും പുതിയ ഗെറ്റപ്പുകളുടെ ചിത്രവുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒപ്പം തനിക്ക് വരുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കാനും അദ്ദേഹം മടിക്കാറില്ല.

ഇപ്പോഴിതാ ടൊവിനോയുടെ ഒരു കമന്റിന് അനു സിത്താര നല്‍കിയ കമന്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അനു സിതാര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവട്ടില്‍ കമന്റുമായി എത്തിയതാണ് ടൊവിനോ. ടൊവിനോയും അനു സിത്താരയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്.

ടൊവിനോയെ പിറകില്‍ ഇരുത്തി അനു സ്‌കൂട്ടര്‍ ഓടിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തിന് ടൊവിനോ കൊടുത്ത കമന്റ് ഇങ്ങനെ. ‘അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം’. എന്നാല്‍ ഈ കമന്റിന് അനു നല്‍കിയ മറുപടി ഇങ്ങനെ. ‘ടോവിനോ ചേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും’. ഇതിനു താഴെ രസകരമായ കമന്റുകളാണ് പിന്നാലെ വന്നത്.

അതിനിടെ, ജിമ്മില്‍ നിന്ന് വര്‍ക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രം ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഒരു ആരാധകന്റെ ചോദ്യവും എത്തി; ‘എന്താ അച്ചായാ നീര് വന്നോ കാലിന്’. ഇത് ടൊവിനോക്ക് അത്ര പിടിച്ചില്ല.

ട്രോളിയവനെ തിരിച്ചു ട്രോളിക്കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. ‘വൗ പുതിയ കോമഡി, ഫ്രെഷ്. ആദ്യമായിട്ട് കേള്‍ക്കുന്ന കോമഡി. ഇത്രേം കാലം ജിമ്മില്‍ പോയിട്ടും ആരും എന്നോട് പറഞ്ഞിട്ടില്ലാത്ത കോമഡി വണ്ടര്‍ഫുള്‍. ശൊ എന്തൊരു ഫ്രഷ് കോമഡി..’ ഇതായിരിന്നു ടൊവിനോയുടെ മറുപടി.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages