ഇ വാർത്ത | evartha
ചലച്ചിത്ര താരം ശ്രിന്ദ വീണ്ടും വിവാഹിതയായി
ചലച്ചിത്ര താരം ശ്രിന്ദ വീണ്ടും വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നടി നമിത പ്രമോദ് ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ശ്രിന്ദയ്ക്ക് ആശംസകള്‍ അറിയിച്ചു.
ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. പത്തൊന്‍പതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയായി. ഒരു മകനുണ്ട്.
വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു ശ്രിന്ദ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിരുന്നു. ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അവിടെ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ദ പറഞ്ഞിരുന്നു.
‘വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അതു ബാധിക്കുന്നതു കുട്ടികളെയാണ്. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം.
നാലു വര്‍ഷത്തോളം കാത്തിരുന്നതിനു ശേഷമാണ് വിവാഹമോചനത്തിലേക്കെത്തിയത്. അതുകൊണ്ടുതന്നെ ആ തിരിച്ചറിവോടെയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. അദ്ദേഹം ഇപ്പോള്‍ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നുവെന്നും ശ്രിന്ദ പറഞ്ഞിരുന്നു.
Copyright © 2017 Evartha.in All Rights Reserved.



No comments:
Post a Comment