താലികെട്ടുന്നതിന് മിനിറ്റുകൾമുമ്പ് വരന്റെ വാട്സാപ്പിലേക്ക് വന്നത് വധുവിൻറെ നഗ്നചിത്രങ്ങൾ; കൃത്യസമയത്ത് കാമുകനെത്തി വധുവിന് താലിചാർത്തി; കല്യാണ മണ്ഡപത്തില്‍ സിനിമയെ വെല്ലുന്ന രംഗങ്ങൾ - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, December 2, 2018

താലികെട്ടുന്നതിന് മിനിറ്റുകൾമുമ്പ് വരന്റെ വാട്സാപ്പിലേക്ക് വന്നത് വധുവിൻറെ നഗ്നചിത്രങ്ങൾ; കൃത്യസമയത്ത് കാമുകനെത്തി വധുവിന് താലിചാർത്തി; കല്യാണ മണ്ഡപത്തില്‍ സിനിമയെ വെല്ലുന്ന രംഗങ്ങൾ

ഇ വാർത്ത | evartha
താലികെട്ടുന്നതിന് മിനിറ്റുകൾമുമ്പ് വരന്റെ വാട്സാപ്പിലേക്ക് വന്നത് വധുവിൻറെ നഗ്നചിത്രങ്ങൾ; കൃത്യസമയത്ത് കാമുകനെത്തി വധുവിന് താലിചാർത്തി; കല്യാണ മണ്ഡപത്തില്‍ സിനിമയെ വെല്ലുന്ന രംഗങ്ങൾ

ബംഗളൂരു ഹാസൻജില്ലയിലെ ശക്‌ലേഷ്‌പുർ താലൂക്കിലെ കല്യാണ മണ്ഡപത്തിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവാവുമായി ശക്‌ലേഷ്‌പുർ സ്വദേശിയായ യുവതിയുടെ വിവാഹം വീട്ടുകാർ നിശ്ചയിക്കുകയായിരുന്നു. പ്രണയത്തെക്കുറിച്ച് യുവതി വീട്ടുകാരോട് പറഞ്ഞെങ്കിലും വിവാഹവുമായി മുന്നോട്ടുപോകാനായിരുന്നു വീട്ടുകാരുടെ തീരുമാനം.

ഇക്കാര്യം വിവാഹം നിശ്ചയിച്ച യുവാവുമായി സംസാരിക്കാനും വീട്ടുകാർ സമ്മതിച്ചില്ല. ഇതോടെ യുവതിയും കാമുകനും ചേർന്ന് വിവാഹം മുടക്കാൻ പല പദ്ധതികളും ആസൂത്രണം ചെയ്തെങ്കിലും അതൊന്നും വിജയിച്ചില്ല ഇതോടെയാണ് കല്യാണമണ്ഡപത്തിൽ വെച്ച് ഇവർ പുതിയ പദ്ധതി പ്ലാൻ ചെയ്തത്.

താലികെട്ടുന്നതിന് മിനിറ്റുകൾമുമ്പ് വരന്റെ വാട്സാപ്പിലേക്ക് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങൾ പങ്കിടുന്ന ചിത്രങ്ങൾ എത്തുകയായിരുന്നു. പിന്നെ ഒന്നുംനോക്കിയില്ല, നിന്നനിൽപ്പിൽ കല്യാണത്തിൽനിന്ന് വരൻ പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചുനിൽക്കുമ്പോൾ അതാ വരുന്നു വാട്സാപ്പ് ചിത്രത്തിലെ നായകൻ… താലിയുംകൊണ്ട്.

മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് മനസ്സുതുറക്കുകയും ചെയ്തു. ഇതോടെ ബന്ധുക്കൾ പ്രകോപിതരായെങ്കിലും തടയാനെത്തിയത് വധുതന്നെ. ഒടുവിൽ വാട്സാപ്പ് നായകൻതന്നെ വധുവിന്റെ കഴുത്തിൽ താലിചാർത്തി. അതേസമയം, യുവതിക്കും വീട്ടുകാർക്കുമെതിരേ പോലീസിൽ പരാതിനൽകാനാണ് വീട്ടുകാർ നിശ്ചയിച്ച വരന്റെ തീരുമാനം.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages