കൊച്ചിയിൽ രണ്ടാനമ്മയെ മകൻ കെട്ടിയിട്ട് തീവച്ചു കൊന്നു - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, December 2, 2018

കൊച്ചിയിൽ രണ്ടാനമ്മയെ മകൻ കെട്ടിയിട്ട് തീവച്ചു കൊന്നു

ഇ വാർത്ത | evartha
കൊച്ചിയിൽ രണ്ടാനമ്മയെ മകൻ കെട്ടിയിട്ട് തീവച്ചു കൊന്നു

കൊച്ചിയില്‍ രണ്ടാനമ്മയെ മകന്‍ വീട്ടിനുള്ളില്‍ കെട്ടിയിട്ട് തീവച്ചു കൊന്നു. വൈറ്റില മേജര്‍ റോഡില്‍ നേരേ വീട്ടില്‍ മേരി ജോസഫാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന സേവ്യറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എണ്‍പത്തി രണ്ടു വയസുകാരിയായ മേരിയുടെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകനാണ് തങ്കച്ചന്‍. അറുപതുകാരനായ തങ്കച്ചന്‍ മദ്യപിച്ച്‌ വീട്ടിലെത്തി ബഹളമുണ്ടാക്കുക പതിവായിരുന്നു.

കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ തങ്കച്ചന്‍ അയല്‍വീട്ടില്‍ അത്താഴം കഴിക്കുകയായിരുന്ന മേരിയെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുവന്നശേഷം ജനലിനോട് ചേര്‍ത്ത് കെട്ടിയിട്ട് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു. പിന്നീട് പുറത്തു നിന്ന് വീട് പൂട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നു.

തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നു തന്നെ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയ ശേഷം രണ്ടാനമ്മയായ മേരിക്കൊപ്പമായിരുന്നു തങ്കച്ചന്റെ താമസം.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages