ആ റോഡ് ഇന്തോനേഷ്യയിലേത്; ‘മോദിയെ അഭിനന്ദിച്ച് പ്രചരിക്കുന്ന ചിത്രം വ്യാജം - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, December 2, 2018

ആ റോഡ് ഇന്തോനേഷ്യയിലേത്; ‘മോദിയെ അഭിനന്ദിച്ച് പ്രചരിക്കുന്ന ചിത്രം വ്യാജം

ഇ വാർത്ത | evartha
ആ റോഡ് ഇന്തോനേഷ്യയിലേത്; ‘മോദിയെ അഭിനന്ദിച്ച് പ്രചരിക്കുന്ന ചിത്രം വ്യാജം

ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി നിര്‍മ്മിച്ച റോഡെന്ന പേരില്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ച ചിത്രം വ്യാജം. ‘ഒരു ഗ്രാമത്തില്‍ ആദ്യമായി റോഡ് നിര്‍മ്മിച്ച് നല്‍കിയാല്‍ ഇങ്ങനെയിരിക്കും. നന്ദി പ്രധാനമന്ത്രി’ എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഫോളോ ചെയ്യുന്ന പവന്‍ ദുരാനി ട്വീറ്റ് ചെയ്ത ഫോട്ടോ എന്നാല്‍ ഇന്ത്യയിലേതല്ല, അത് ഇന്തോനോഷ്യയിലേതാണ്.

ഇന്തോനേഷ്യയിലെ ഗ്രാമത്തില്‍നിന്നെടുത്ത ഈ ചിത്രം 2018 ഒക്ടോബറില്‍ ‘ദ ക്യുബെക് ടൈംസ്’ എന്ന വെബ്സൈറ്റ് പോസ്റ്റ് ചെയ്തിരുന്നു. ചെരുപ്പ് അഴിച്ച് വച്ചാണ് പലരും റോഡിലേക്ക് കയറിയിരുന്നത്. ഇതാണ് മോദിയെ പുകഴ്ത്താന്‍ പല വാട്സ്ആപ്പ് ഗ്രൂപ്പുകളും ഉപയോഗിച്ചത്. ഓഗസ്റ്റില്‍ ട്വിറ്ററില്‍ ഈ ചിത്രം ഇന്തോനേഷ്യയിലേതെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ സത്യം പുറത്തുവന്നതോടെ ദുരാനി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ 5000 ലൈക്കും 2000 റീട്വീറ്റും ഇതിന് ലഭിച്ചിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



https://www.hubstore.in/

No comments:

Post a Comment

Pages