എസ്‌ഡിപിഐ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ചെഗുവേരയുടേയും അഭിമന്യുവിന്റേയും ചിത്രം അപ്‌ലോഡ് ചെയ്ത് മല്ലു സൈബർ സോൾജിയേഴ്സ് - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

എസ്‌ഡിപിഐ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ചെഗുവേരയുടേയും അഭിമന്യുവിന്റേയും ചിത്രം അപ്‌ലോഡ് ചെയ്ത് മല്ലു സൈബർ സോൾജിയേഴ്സ്

https://www.hubstore.in/


കൊച്ചി: എസ് ഡി പിഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. മല്ലു സൈബർ സൈനികർ(എംസിഎസ്) ഹാക്ക് ചെയ്തത്. അക്ഷര മുറ്റത്ത് പാറിപ്പറന്നയെൻ കുഞ്ഞിനെ ആരാണ് കൊന്നിട്ടതെന്ന കവിതയാണ് പശ്ചാത്തലത്തിൽ പാടിക്കൊണ്ടിരിക്കുന്നത്. സഖാവ് അഭിമന്യു ഇപ്പോഴും ജീവിക്കുന്നു എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം എഴുതിയിട്ടുണ്ട്. ഇടത് വശത്ത് മുകളിൽ അഭിമന്യുവിന്റെയും വലതു വശത്ത് മുകളിലായി ചെഗുവേരയുടെയും ചിത്രം ഉണ്ട്.

ചുവന്ന സ്ക്രീനിൽ ചെഗുവേരയുടേയുടേയും അഭിമന്യുവിന്റയും ചിത്രവും നടുക്ക് ഇങ്ങിനെയാണ് എഴുതിയിരിക്കുന്നത്.

“എസ്‌ഡിപിഐയുടെ ശ്രദ്ധക്ക്, നിങ്ങളുടെ വെബ്സൈറ്റിൽ ഇന്ത്യയുടെ ദേശീയതയെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ കണ്ടതിനാലും, ഒരു നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അഭിമന്യു എന്ന യുവാവിനെ രാഷ്ട്രീയ തിമിരം കാരണം അതിക്രൂരമായി കൊന്നുതളളുകയും, കൊലയാളികളുടെ രക്തക്കറ പുരണ്ട ആയുധവും വസ്ത്രങ്ങളും തെളിവുകളും നശിപ്പിച്ച, പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നതിനാലും, നിങ്ങളുടെ തീവ്രവാദി രാഷ്ട്രീയം ഇന്ത്യയിൽ പ്രചരിപ്പിച്ച് പാവം ജനങ്ങളുടെ ഇടയിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനാലും ഞങ്ങളുടെ മുദ്ര നിങ്ങളുടെ സൈറ്റിൽ ഞങ്ങൾ പതിപ്പിക്കുന്നു.”

The post എസ്‌ഡിപിഐ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ചെഗുവേരയുടേയും അഭിമന്യുവിന്റേയും ചിത്രം അപ്‌ലോഡ് ചെയ്ത് മല്ലു സൈബർ സോൾജിയേഴ്സ് appeared first on News truth.


No comments:

Post a Comment

Pages