കാസർകോട് കാമുകനൊപ്പം ഭർത്താവിനെ കൊന്നു; ‘മകനൊപ്പം’ പുഴയിലൊഴുക്കി: ആറാണ്ട് കഴിഞ്ഞ് പിടിയിൽ (വീഡിയോ) - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 28, 2018

കാസർകോട് കാമുകനൊപ്പം ഭർത്താവിനെ കൊന്നു; ‘മകനൊപ്പം’ പുഴയിലൊഴുക്കി: ആറാണ്ട് കഴിഞ്ഞ് പിടിയിൽ (വീഡിയോ)

https://www.hubstore.in/

മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ സുഹൃത്തിന്റെ പ്രേരണയാൽ കിടപ്പുമുറിയിൽ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നതാണെന്നു തെളിഞ്ഞത് ആറര വർഷത്തിനു ശേഷം. കൊലയ്ക്കു ശേഷം ചന്ദ്രഗിരിപ്പുഴയിൽ മകന്റെ സഹായത്തോടെ ഒഴുക്കിയ മൃതദേഹം കണ്ടെത്താനായിട്ടില്ല. മൊഗ്രാൽ പുത്തൂർ ബെള്ളൂർ തൗഫീഖ് മൻസിലിലെ മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യ സക്കീന(36), സുഹൃത്ത് ബോവിക്കാനം മുളിയാർ സ്വദേശി ഉമ്മർ(41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമ്മർ മുമ്പ് മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പെൺവാണിഭക്കേസിലും പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹം പുഴയിലൊഴുക്കാൻ സഹായിച്ച മകനു പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

No comments:

Post a Comment

Pages