മോദിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ച ; എം ജെ അക്ബര്‍ ഉടൻ രാജിവക്കും? - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Sunday, October 14, 2018

മോദിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ച ; എം ജെ അക്ബര്‍ ഉടൻ രാജിവക്കും?

https://www.hubstore.in/


ലൈംഗികാരോപണത്തില്‍ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെക്കുന്നതായി സൂചന. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നതായും ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോപണ വിധേയനായ മന്ത്രി തുടരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുമെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ പ്രതിപക്ഷത്തിന് ആക്രമിക്കാന്‍ അവസരം നല്‍കുന്നത് പോലെയാകുമെന്നും ഉന്നതതലയോഗത്തില്‍ അഭിപ്രായമുയര്‍ന്നതോടെയാണ് എം ജെ അക്ബറിന് പുറത്തേക്കുള്ള വഴി തെളിയുന്നത്.

ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആഫ്രിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി തിരികെയെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അക്ബറിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെയോടെ അക്ബര്‍ ന്യൂഡല്‍ഹിയിലെത്തുകയായിരുന്നു. തനിക്കെതിരെയുയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകയായ പ്രിയാ രമണി അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ ആണ് സംഭവം വിവാദമായത്

The post മോദിയുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ച ; എം ജെ അക്ബര്‍ ഉടൻ രാജിവക്കും? appeared first on News truth.


No comments:

Post a Comment

Pages