ശബരിമലയിലെ യുവതീപ്രവേശത്തെ എതിർത്ത് രംഗത്തു വന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് മുഖമടച്ച് മറുപടി നൽകി കോൺഗ്രസ് സമുഹമാധ്യമ മേധാവി ദിവ്യ സ്പന്ദന. ആര്‍ത്തവരക്തത്തിൽ മുക്കിയ സാനിട്ടറി നാപ്കിനുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ പോകുമോ? പിന്നെന്തിനാണ് അതുമായി ദേവാലയത്തിൽ പോകുന്നത്?’ എന്ന സ്മൃതി ഇറാനിയുടെ പ്രസ്താവനയടങ്ങിയ ന്യൂസ് ലിങ്ക് ഷെയർ ചെയ്തായിരുന്നു സ്മൃതിയുടെ തകർപ്പൻ മറുപടി. “യോനിയിൽ നിന്ന് വരുന്ന ഒന്നിനും അശുദ്ധിയില്ല. പക്ഷെ വായുടെ കാര്യം പറയാൻ പറ്റില്ല’. എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്.

ആരാധനക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ അശുദ്ധമാക്കാനുള്ള അവകാശമില്ല. ഇത് സാമാന്യബോധമുണ്ടാകേണ്ട വിഷയമാണെന്നും സ്മൃതി ഇറാനി പ്രതികരിച്ചിരുന്നു.”സുപ്രീം കോടതി വിധിയിൽ അഭിപ്രായം പറയാൻ ഞാൻ ആരുമല്ല. ആരാധനക്കുള്ള അവകാശം എല്ലാവർക്കുമുണ്ട്, എന്നാൽ അശുദ്ധമാക്കാൻ ആർക്കും അവകാശമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്”, സ്മൃതി പറഞ്ഞു.

”സാമാന്യബോധം ഉണ്ടാകേണ്ട വിഷയമാണിത്. ആര്‍ത്തവരക്തത്തിൽ മുക്കിയ സാനിട്ടറി നാപ്കിനുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ പോകുമോ? പിന്നെന്തിനാണ് അതുമായി ദേവാലയത്തിൽ പോകുന്നത്?””ഒരിക്കൽ അന്തേരിയിലെ അഗ്നിക്ഷേത്രത്തിൽ പോയി. എന്റെ മകൻ അകത്തുകയറി തൊഴുത് പ്രാർഥിച്ചു. ഞാൻ പുറത്തുനിന്നാണ് പ്രാർഥിച്ചത്”, സ്മൃതി പറയുന്നു. സ്മൃതിയുടെ പിന്തിരിപ്പൻ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയരുമ്പോഴാണ് കുറിക്കു കൊളളുന്ന മറുപടിയുമായി ദിവ്യ സ്പന്ദന രംഗത്തെത്തിയത്.

അതേസമയം യുവതീപ്രവേശ ഉത്തരവുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തുലാമാസ പൂജ സമയത്ത് യുവതി പ്രവേശം പരാജയപ്പെടാനിടയായ കാരണങ്ങൾ പ്രത്യേകം പഠിച്ച് മണ്ഡല കാലത്ത് പരിഹാരം കണ്ടെത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചു. കേരള പൊലീസിന് പുറമെ അയൽ സംസ്ഥാനങ്ങൾ ,ദ്രുത കർമ സേന ,ദുരന്തനിവാരണ സേന എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും വിന്യസിക്കും. പ്രതിഷേധക്കാരെ കയ്യോടെ പിടികൂടാനാണ് തീരുമാനം. തീർത്ഥാടകരുടെ എണ്ണം നിജപ്പെടുത്തി ക്രമസമധാന നിലയും തിരക്കും നിയന്ത്രിക്കുകയാണ് മറ്റൊരു പോംവഴി. കെ.എസ്.ആര്‍.ടി.സിയുമായി ചേർന്ന് ഓൺലൈൻ ബുക്കിങ്ങ് സംവിധാനം ഒരുക്കും.
Nothing that comes out of the vagina is to be ashamed of. Can’t say the same about the mouth. https://t.co/vAuTrJ9lsr
— Divya Spandana/Ramya (@divyaspandana) October 23, 2018


No comments:
Post a Comment