ശബരിമലയില്‍ നിയമ നിര്‍മാണമില്ല; വിശ്വാസികള്‍ക്കു സൗകര്യമൊരുക്കും, തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Tuesday, October 16, 2018

ശബരിമലയില്‍ നിയമ നിര്‍മാണമില്ല; വിശ്വാസികള്‍ക്കു സൗകര്യമൊരുക്കും, തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

https://www.hubstore.in/


തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയം. വിശ്വാസികള്‍ക്ക് ദര്‍ശനത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കും. സുപ്രിം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കില്ല. നിയമ നിര്‍മാണവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. വിശ്വാസികളെ തടയരുത്. നിലയ്ക്കലില്‍ വാഹനം തടഞ്ഞു യുവതികളുണ്ടോയെന്നു പരിശോധന നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും. ദേവസ്വം ബോര്‍ഡിന് ബോര്‍ഡിന്റേതായ തീരുമാനങ്ങളുമായി മുന്നോട്ടുപോവാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

The post ശബരിമലയില്‍ നിയമ നിര്‍മാണമില്ല; വിശ്വാസികള്‍ക്കു സൗകര്യമൊരുക്കും, തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി appeared first on News truth.


No comments:

Post a Comment

Pages