കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി എത്തിയ മോഹന്‍ലാലിന്റെ പ്രകടനം തിയേറ്ററുകളിലെ പിടിച്ചുകുലുക്കിയെന്ന് തന്നെ പറയാം. സിനിമയില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. വേഷത്തിലും ശരീരഭാഷയിലും പക്കിയായി എത്തിയ മോഹന്‍ലാലിനെ കയ്യടികളോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്.
നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയാണ് കായംകുളം കൊച്ചുണ്ണി മുന്നേറുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ രസകരമായൊരു ചോദ്യം നിവിന്‍ നേരിടുകയുണ്ടായി.
ഇത്തിക്കരപക്കിയായി എന്തുകൊണ്ട് അജു വര്‍ഗീസിന് അവസരം കൊടുത്തില്ലെന്നും ഒരു അടിമയുടെ വേഷമെങ്കിലും കൊടുക്കാമായിരുന്നു എന്നായിരുന്നു ചോദ്യം. ഇക്കാര്യം അജുവിനോട് തന്നെ ചോദിക്കാമെന്നും ചോദ്യം ചോദിച്ച ആളുടെ പേര് വിവരവും പറഞ്ഞുകൊടുക്കാമെന്നുമായിരുന്നു നിവിന്റെ മറുപടി.


No comments:
Post a Comment