‘ആര്യ’ പദ്ധതി,യുവാക്കളെ കാര്‍ഷിക രംഗത്തേയ്ക്ക് ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.. - KTnews.in - Online Malayalam News Portel

Breaking

Home Top Ad

https://www.hubstore.in/p/blog-page.html

Wednesday, October 17, 2018

‘ആര്യ’ പദ്ധതി,യുവാക്കളെ കാര്‍ഷിക രംഗത്തേയ്ക്ക് ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍..

https://www.hubstore.in/

യുവാക്കളെ കാര്‍ഷിക രംഗത്തേയ്ക്ക് ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നത്. ‘ആര്യ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി വിഖ്യാന്‍ കേന്ദ്രങ്ങളും കാര്‍ഷക ഫെസ്റ്റ് പദ്ധതിയുമാണ് ആര്യയ്ക്ക് നേതൃത്വം നല്‍കുന്നത്. ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി 2030 ആകുമ്ബോഴേയ്ക്കും വിശപ്പ് രഹിത ലോകത്തിനായുള്ള യത്‌നത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെയും യത്‌നം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ സംഭാവനകള്‍ ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍. ജിഡിപിയുടെ 15 ശതമാനമാണ് കാര്‍ഷിക മേഖലയില്‍ നിന്നുള്ള സംഭാവന. 49 ശതമാനം മാനവ വിഭവ ശേഷിയും ഈ മേഖലയിലാണ് വിനിയോഗിക്കപ്പെടുന്നത്. എന്നാല്‍ നിര്‍മ്മാണ മേഖല (മറ്റ് ഉല്പാദന മേഖല) 19 ശതമാനമാണ് ജിഡിപിയില്‍ സംഭാവന ചെയ്യുന്നത്. എന്നാല്‍ 27 ശതമാനം മാത്രമേ ആളുകളുടെ അധ്വാനം ഉപയോഗപ്പെടുത്തുന്നുള്ളൂ.

പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായും വിവിധ പരിപാടികള്‍ കാര്‍ഷിക രംഗത്ത് കൊണ്ടുവരുന്നുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഉല്‍പ്പാദന രംഗത്ത് 11 ശതമാനം ഉണ്ടാക്കി ചൈനയോട് കിടപിടിക്കാനാണ് ഇന്ത്യയുടെ ശ്രമം. 30 ശതമാനമാണ് നിര്‍മ്മാണ രംഗത്തുള്ള ചൈനയുടെ സംഭാവന.കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന മേഖലയാണ് ഇന്ത്യന്‍ കാര്‍ഷിക രംഗം.

The post ‘ആര്യ’ പദ്ധതി,യുവാക്കളെ കാര്‍ഷിക രംഗത്തേയ്ക്ക് ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.. appeared first on FUTURELINE.

No comments:

Post a Comment

Pages